വിശാഖപട്ടണം : ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി ബിജെപി മാറിയെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. 14 കോടി അംഗങ്ങളും രണ്ട് കോടി സജീവ പ്രവർത്തകരും പാർട്ടിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വിശാഖപട്ടണത്ത് നടന്ന പൊതുയോഗത്തിൽ സംസാരിക്കവേയാണ് ബിജെപിയുടെ ഇന്നത്തെ രാഷ്ട്രീയ ശക്തിയെ കുറിച്ച് നഡ്ഡ തുറന്നുപറഞ്ഞത്. പാർട്ടിക്ക് രാജ്യത്ത് 240 എംപിമാരും 1500 എംഎൽഎമാരും 170 എംഎൽസിമാരും ഉണ്ട്. രാജ്യത്ത് 20 സംസ്ഥാനങ്ങളിൽ എൻഡിഎ സർക്കാരുകൾ ഭരണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാർട്ടിയുടെ ഇന്നത്തെ വളർച്ചയുടെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനാണ് പൂർണമായും നഡ്ഡ കൈമാറിയത്. മോദി സർക്കാർ രാജ്യത്ത് വികസനം വേഗത്തിലാക്കി. ജനങ്ങളെ പരിപാലിക്കുന്ന സർക്കാർ രൂപീകരിച്ചു.
ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചെന്നും രാമക്ഷേത്രം, സിഎഎ, വഖഫ് നിയമം തുടങ്ങിയവയുടെ പേരെടുത്ത് പറഞ്ഞ് നഡ്ഡ വിശേഷിപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് ഉടൻ മാറ്റം പ്രതീക്ഷിക്കുന്ന വേളയിലാണ് നഡ്ഡ പാർട്ടിയുടെ കരുത്ത് കണക്കുകളിലൂടെ പുറത്തുവിട്ടതെന്നതും ശ്രദ്ധേയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.