ഗുജറാത്ത് : കൊച്ചു കുട്ടികൾ വാശി പിടിച്ച് കരയുന്നത് ഒരു അപൂർവ്വ കാഴ്ചയല്ല. കുട്ടികളാകുമ്പോൾ വാശി പിടിക്കും. സംഗതി നടന്നില്ലെന്ന് കണ്ടാൽ കരഞ്ഞ് ബഹളം വച്ചെങ്കിലും ആവശ്യം നേടിയെടുക്കാന്‍ ശ്രമിക്കും.
എന്നാല്‍ മുതിർന്ന് കഴിഞ്ഞാൽ ആരും വാശി പിടിച്ച് കരഞ്ഞ് കാര്യം നേടാന്‍ ശ്രമിക്കാറില്ല. ഇനി അങ്ങനെ ആരെങ്കിലും ശ്രമിക്കുന്നത് കണ്ടാൽ അതൊരു അപൂർവ്വ കാഴ്ചയാണ്, സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ഒരു വിരുന്നാണ്.
അത്തരമൊരു കാഴ്ച ഗുജറാത്തിലെ വഡോദരയിൽ നിന്നും പങ്കുവയ്ക്കപ്പെട്ടു. കടക്കാരൻ നൽകിയ പാനിപ്പുരി കുറഞ്ഞ് പോയെന്ന് ആരോപിച്ച് ഒരു യുവതി നടുറോഡിൽ കുത്തിയിരുന്ന കരഞ്ഞ് വിളിച്ച് നീതി ആവശ്യപ്പെട്ടു.
20 രൂപയ്ക്ക് 6 ന് പകരം 4
അതെ അസാധാരണമായ ഒരു കാഴ്ചയായിരുന്നു അത്. സുരസാഗർ നഗരത്തിലെ പെരിവെയിലത്ത് നടുറോഡിൽ ഇരുവശത്ത് കൂടിയും നിരവധി വാഹനങ്ങൾ കടന്ന് പോകുന്നതിന് ഇടയിൽ ഒരു യുവതി ചമ്രം പടിഞ്ഞ് ഇരിക്കുന്നു.
അവര്‍ കരയുകയാണെന്ന് തോന്നും. അല്ല, തോന്നലല്ല കരയുകാണ്. അതും കടക്കാരന്‍ 20 രൂപയ്ക്ക് ആറിന് പകരം നാല് പാനിപ്പൂരികൾ മാത്രം നല്‍കിയതിന്. കേൾക്കുമ്പോൾ തമാശയാണെന്ന് തോന്നുമെങ്കിലും പേര് വെളിപ്പെടുത്താത്ത യുവതി വളരെ ആത്മാര്‍ത്ഥമായി തന്നെ കരയുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.