ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു നിർമിച്ച ‘ചലോ ജീതെ ഹേ’ സിനിമ വിദ്യാർഥികൾക്കായി പ്രദർശിപ്പിക്കാൻ രാജ്യത്തെ മുഴുവൻ സിബിഎസ്ഇ, കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾക്കും നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഒക്ടോബർ രണ്ടിനുള്ളിൽ എല്ലാ സ്കൂളിലും സിനിമ കാണിക്കണമെന്നാണ് നിർദേശം.
മോദിയുടെ ബാല്യകാല ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സേവനം, ഉത്തരവാദിത്തം, കഥാപാത്രങ്ങളുടെ സ്വഭാവം എന്നിവയെ കുറിച്ച് മനസ്സിലാക്കാൻ സിനിമ ഉപകരിക്കുമെന്ന് സ്കൂളുകൾക്കു നൽകിയ നിർദേശത്തിൽ പറയുന്നു. സിനിമ കുട്ടികളിൽ പ്രചോദിപ്പിക്കുമെന്നും സഹാനുഭൂതിയും ആത്മപരിശോധനയും വിമർശനാത്മക ചിന്തയും വളർത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.