ഇൻഡോറിൽ ട്രക്ക് നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി : 3 മരണം

ഇൻഡോർ: മദ്യലഹരിയിലായിരുന്ന ആള്‍ ഓടിച്ച ട്രക്ക് നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി മൂന്ന് മരണം. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. മധ്യപ്രദേശിലെ ഇൻഡോറിലെ എയറോഡ്രോം റോഡിൽ തിങ്കളാഴ്‌ച രാത്രിയാണ് സംഭവം. ചില വാഹനങ്ങളില്‍ ഇടിച്ചു കയറി. അപകടത്തിന് ശേഷം ട്രക്കിന് തീപിടിക്കുകയും ചെയ്‌തു.

കലാനി നഗർ റോഡിൽ വൈകുന്നേരം 7 മണിയോടെയാണ് അപകടം നടന്നത്. ട്രക്ക് നിരവധി വാഹനങ്ങളിൽ ഇടിച്ചു കയറി. ഏകദശം 500 മീറ്ററോളം മുന്നോട്ടു പോയി. ഒരു ബൈക്കിനെ വഴിച്ചിഴച്ച് കൊണ്ടുപോയതായും പൊലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവര്‍ അമിതമായി മദ്യപിച്ചിരുന്നതായും അമിത വേഗതയില്‍ എത്തിയ ട്രക്കിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി, സോൺ -1) കൃഷ്‌ണ ലാൽചന്ദാനി എഎൻഐയോട് പറഞ്ഞു.

"നിയന്ത്രണം വിട്ട് എത്തിയ ട്രക്ക് ഒരു ബൈക്കില്‍ ഇടിച്ചു. ഇത് ബഡാ ഗണപതി ക്രോസിംഗ് വരെ ബൈക്കിനെ വലിച്ചിഴച്ച് കൊണ്ടുപോയി. ഇതുവരെ രണ്ട് പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു, അതിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ച രണ്ടുപേരും പുരുഷന്മാരാണ്," ഉദ്യോഗസ്ഥർ പറഞ്ഞു.

"നിയന്ത്രണം വിട്ട ട്രക്ക് ആദ്യം രാമചന്ദ്രനഗറിലെ ട്രാഫിക് ജങ്ഷനിലെ രണ്ട് ബൈക്കുകളിലാണ് ഇടിച്ചത്. 'ട്രക്കിന്‍റെ അടിയില്‍ കുടങ്ങിപ്പോയ ഈ ബൈക്കുകളെയും വലിച്ചുകൊണ്ട് ട്രക്ക് തിരക്കേറിയ റോഡിലൂടെ മുന്നേറി. ബൈക്കുകളുടെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതാണ് ട്രക്കിലേക്ക് തീ പടര്‍ന്നത്. ട്രക്ക് ഡ്രൈവർ പോലീസ് കസ്റ്റഡിയിലാണ്, അയാൾ മദ്യപിച്ച നിലയിലായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വാഹനങ്ങളിൽ ഇടിച്ചുകൊണ്ട് ട്രക്ക് 500 മീറ്ററോളം " പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതിഷേധവുമായി ജനങ്ങള്‍

അമിത വേഗതയില്‍ വരുന്ന ട്രക്ക് നിര്‍ത്താന്‍ ആളുകള്‍ ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഫലമുണ്ടായില്ല. ഇതിന് ശേഷമാണ് നിയന്ത്രണം വിട്ട് അത് വഴിയാത്രക്കാരിലേയ്ക്ക് പാഞ്ഞുകയറിയത്. അപകടത്തെ തുടര്‍ന്ന് പരിസരത്തും ആശുപത്രിയിലും തടിച്ചുകൂടിയ ജനക്കൂട്ടം പൊലീസിനും ഭരണക്കൂടത്തിനുമെതിരെ മുദ്രാവാക്യം വിളിച്ചു.

തിരക്കേറിയ റോഡിൽ ഭാരമേറിയ വാണിജ്യ വാഹനങ്ങൾ അനുവദനീയമല്ലെന്ന് ആരോപിച്ച പ്രതിഷേധക്കാർ, പ്രധാന റോഡ് ജംഗ്ഷനുകളിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടും ട്രക്ക് എങ്ങനെ പ്രദേശത്ത് പ്രവേശിച്ചുവെന്നും ചോദിച്ചു.മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തി, അഡീഷണൽ ചീഫ് സെക്രട്ടറി (ആഭ്യന്തര) ഇൻഡോർ സന്ദർശിക്കാൻ നിർദ്ദേശിച്ചു.

"ഇത് വളരെ ദുഃഖകരമായ ഒരു സംഭവമാണ്. വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷം, അഡീഷണൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറിയോട് പരിശോധനയ്ക്കായി ഇൻഡോർ സന്ദർശിക്കാൻ ഞാൻ നിർദ്ദേശിച്ചു. രാത്രി 11 മണിക്ക് മുമ്പ് നഗരത്തിൽ ഭാരമേറിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പ്രാഥമിക വസ്തുതാധിഷ്ഠിത അന്വേഷണത്തിനും ഞാൻ ഉത്തരവിട്ടിട്ടുണ്ട്," യാദവ് ഔദ്യോഗിക എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്തു.ഇൻഡോർ ഭരണകൂടവുമായി താൻ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും പരിക്കേറ്റവരുടെ വൈദ്യചികിത്സയിൽ ഒരു വീഴ്ചയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !