ഭരണങ്ങാനം:May 14 2025 തീയതി KVVES ഭരണങ്ങാനം യൂണിറ്റ് പ്രസിഡന്റ് ജോഷി ജോസഫിന്റെയും ഇടപ്പാടി വാർഡ് മെമ്പർ രാഹുൽ ജിയുടെയും ഭരണങ്ങാനത്തെ വ്യാപാരികളുടെയും നേതൃത്വത്തിൽ നാട്ടിൽ നടപ്പിലാക്കിയിരുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തികൾക്ക് രണ്ടാംവട്ടവും നാശം വിതച്ച് സാമൂഹ്യ വിരുദ്ധർ.
ഓഗസ്റ്റ് 16 2025, ചിങ്ങമാസതിനു തലേന്നാണ് വീണ്ടും ചെടി നട്ടുപിടിപ്പിച്ചത്. പ്രധാനമായി പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് വേസ്റ്റ് സാമഗ്രികളും സ്ഥിരമായി ഇവിടെ നിക്ഷേപിക്കുന്നതിൽ നിന്ന് മോചനം നേടാനായിരുന്നു എന്റെ ശ്രമമെന്ന് വ്യാപാരി കൂടിയായ അജിത് അമ്പാറ പറയുന്നു.
എന്നാൽ ഇത് ഒരു കൂട്ടം സാമൂഹ്യ വിരുദ്ധർ രാത്രിയുടെ മറവിൽ പിഴുതു മാറ്റുകയുണ്ടായി. ഈ സംഭവം നടന്നതിനു ഏതാനും മിനുകൾക്കുള്ളിൽ പുതുതലമുറയിലെ നന്മ വറ്റാത്ത രണ്ട് യുവാക്കൾ റോഡിൽ കിടന്ന ആ ചെടി പിഴുതു മാറ്റിയ സ്ഥലത്ത് നട്ട് നാടിന് മാതൃകയായി. CCTV ദൃശ്യങ്ങൾ ഇതിനു തെളിവാണ്.
ഈ കേസിലെ അന്വേഷണത്തിന് നിർണായകമായ സിസിടിവി വീഡിയോയും ഓഡിയോയും പാലാ സിഐക്ക് നൽകിയിരുന്നു. കുറ്റക്കാരെന്നു സംശയിക്കുന്നവരുടെ പേരുവിവരങ്ങളും പോലീസിന് ലഭ്യമാക്കി.
തുടർന്ന്, അന്വേഷണം ശെരിയായ രീതിയിൽ നടക്കാതെവന്ന സാഹചര്യത്തിൽ, പരാതിക്കാരനായ ഞാൻ 07ആഗസ്റ്റ് 2025, വൈകുന്നേരം 2:45ന് ഭരണങ്ങാനം പോസ്റ്റ് ഓഫീസിൽ RTI ആക്ട് 2005 പ്രകാരം അപേക്ഷ പാലാ CI യ്ക്ക് അയക്കുകയുണ്ടായി Consignment No: RL9455191831N പ്രകാരം 08 ആഗസ്റ്റ് 2025, 3:48 PM-ന് പാലാ പോലീസ് സ്റ്റേഷനിൽ ഇത് കിട്ടിട്ടുള്ളതായും അജിത് പറഞ്ഞു. നാളിതുവരെ വിവരാവകാശ നിയമപ്രകാരമുള്ള മറുപടി ലഭിച്ചിട്ടില്ല എന്നത് ദൗർഭാഗ്യകരമാണെന്നും അജിത് കൂട്ടിച്ചേർത്തു.
07/09/2025, പുലർച്ചെ 12:18 AM-ന് മഴക്കോട്ടും ഹെൽമറ്റും ധരിച്ച് ഒരാൾ ഡോക്ടർ ഹബ്ബ് കടയുടെ മുൻവശത്ത് റോഡരികിൽ നട്ടിട്ടുള്ള നന്ത്യാർവട്ടം ചെടി പറിച്ചുമാറ്റുന്ന ദൃശ്യം സിസിടിവി-ൽ കണ്ടെത്തി. മുൻപ് ചെടി പറിച്ചതായി സംശയിക്കപ്പെടുന്ന, അനൂപ് മാത്യു, വാഴയിൽ തന്നെയാണിതെന്ന് ശരീരഭാഷയിൽ നിന്നു വ്യക്തമാണ്.അതേസമയം, ഇതേ ദൃശ്യങ്ങളിൽ ഒരു കൂട്ടം നല്ല മനസുളള യുവാക്കൾ, അതേ ചെടി റോഡിൽ നിന്ന് എടുത്ത് അതേ സ്ഥലത്ത് നട്ടുപിടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
HRC കോട്ടയം ജില്ലാ ജോയിന്റ് ഡയറക്ടർ, VNS മീനച്ചിൽ താലൂക്ക് യൂണിയൻ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഒരാളുടെ പരാതിയോടുള്ള പോലീസ് പ്രതികരണം ഇങ്ങനെയാണെങ്കിൽ, സാധാരണക്കാർ കൊടുക്കുന്ന പരാതികളുടെ അവസ്ഥ എങ്ങനെയായിരിക്കും എന്ന് പൊതുജനം വിലയിരുത്തണമെന്നും അജിത് അമ്പാറ കുറ്റപ്പെടുത്തി.
സാധാരണക്കാർക്ക് നീതി നിഷേധിക്കുന്ന സാഹചര്യങ്ങളിൽ, രാഷ്ട്രീയ-മതഭേദമന്യേ ജനങ്ങൾ ഒത്തൊരുമിച്ച് പ്രതികരിക്കണമെന്നും. ഒരു ചെടിയോട് പോലും ക്രൂരത കാണിക്കുന്നവർ മനുഷ്യരോടും അതേ രീതിയിൽ പെരുമാറാൻ മടി കാണിക്കില്ല എന്നതാണ് ഇവരുടെ പ്രവൃത്തികളിൽ നിന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.