കൊച്ചി : ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിർത്തി വച്ചിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് തുടരുമെന്ന് ഹൈക്കോടതി.
കേസ് നാളെ വീണ്ടും പരിഗണിക്കാമെന്നും ശേഷം നാളെയോ തിങ്കളാഴ്ചയോ ടോൾ പിരിവിന്റെ കാര്യത്തിൽ ഉത്തരവിടാമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ചില ഭാഗങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ദേശീയാപാതാ അതോറിറ്റി അറിയിച്ചെങ്കിലും കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതിയോട് (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
കോടതി ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിലെ പ്രശ്നങ്ങള്‍ തൃപ്തികരമായ രീതിയിൽ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് സമിതി വ്യക്തമാക്കി. ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നു വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഹർജി നാളെ പരിഗണിക്കാൻ മാറ്റിയത്.
പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര തുടങ്ങിയവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പ്രശ്നങ്ങളായിരുന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നത്. പലയിടത്തും കുഴികൾ രൂപപ്പെട്ടിട്ടുണ്ടെന്നും ഗതാഗതം സുഗമമായിട്ടില്ലെന്നും ഹർജിക്കാർ അറിയിച്ചു. എന്നാൽ കനത്ത ഗതാഗതമുള്ള പാതയിൽ കുഴികൾ ഇനിയും രൂപപ്പെടുക സ്വാഭാവികമാണെന്നും കലക്ടർ അധ്യക്ഷനായ സമിതിയുടെ നിർദേശ പ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്നും ദേശീയപാത അതോറിറ്റി വാദിച്ചു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.