തിരക്കേറിയ പ്രദേശങ്ങളിൽ എത്തി കാൽവിരലുകൾക്കിടയിൽ ക്യാമറ ഘടിപ്പിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയ പൈലറ്റ് അറസ്റ്റിൽ

ന്യൂഡൽഹി : ഒളിക്ക്യാമറ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി അശ്ലീല വിഡിയോകൾ നിർമിച്ച പൈലറ്റ് അറസ്റ്റിൽ.


സ്വകാര്യ വിമാനക്കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയായ മോഹിത് പ്രിയദർശിയെ (31) ആണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് 74 വിഡിയോകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സിഗരറ്റ് ലൈറ്ററിന്റെ ആകൃതിയിലുള്ള ഒരു ചെറിയ ഒളിക്ക്യമാറയും ഇയാളിൽനിന്നു കണ്ടെടുത്തു.

കോൾ സെന്ററിൽ ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മാർക്കറ്റിലൂടെ പോകുമ്പോൾ ഒരാൾ തീരെ വലുപ്പം കുറഞ്ഞ രഹസ്യ ക്യാമറ ഉപയോഗിച്ച് തന്റെ ദൃശ്യങ്ങൾ പകർത്തുന്നതു ശ്രദ്ധയിൽപ്പെട്ടെന്നാണു യുവതി പരാതിയിൽ പറഞ്ഞത്.


തുടർന്നാണ് കിഷൻഗഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഹിതിനെ തിരിച്ചറിഞ്ഞത്.

തിരക്കേറിയ പ്രദേശങ്ങളിൽ എത്തി കാൽവിരലുകൾക്കിടയിൽ ക്യാമറ ഘടിപ്പിച്ചാണ് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ മോഹിത് പറഞ്ഞു. 2023 ഡിസംബർ മുതൽ ഇയാൾ ഇതു ചെയ്തിരുന്നതായും സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തിരുന്നതെന്നും ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അവിവാഹിതനായ മോഹിത്, ഒരു സ്വകാര്യ വിമാനക്കമ്പനയിലെ പൈലറ്റാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !