ഇന്ദ്രജിത്ത് – പൂർണിമ ദമ്പതികളുടെ മക്കളായ പ്രാർഥന ഇന്ദ്രജിത്തിന്റെയും നക്ഷത്ര ഇന്ദ്രജിത്തിന്റെയും ഡാൻസ് വിഡിയോ ശ്രദ്ധനേടുന്നു.
‘ഓണം സ്പെഷ്യൽ ഡാൻസ്’ വിഡിയോ ആണ് വലിയ പ്രേക്ഷക ശ്രദ്ധനേടുന്നത്. സോനു നിഗവും കൃഷ്ണകളി സാഹയും സച്ചിൻ – ജിഗറും ചേർന്ന് ആലപിച്ച ‘പരദേസിയ’ എന്ന ഗാനത്തിനാണ് താരപുത്രിമാർ ചുവടുവയ്ക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സച്ചിൻ – ജിഗർ കൂട്ടുകെട്ടാണ്.സാരിയിലാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മോഡേൺ വേഷത്തിൽ നിന്ന് സാരിയിലേക്കുള്ള ട്രാൻസിഷൻ അടിപൊളിയാണെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.
സെമി ക്ലാസിക്കൽ ഡാൻസ് ചുവടുകളുമായാണ് ഇരുവരും എത്തിയിരിക്കുന്നത്. പ്രാർഥനയുടെയും നക്ഷത്രയുടെയും മെയ്‌വഴക്കം കണ്ട് അതിശയിക്കുകയാണ് കാണികൾ.
‘നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തതായി എന്തെങ്കിലുമുണ്ടോ’ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. രണ്ട് പേരും നല്ല ഭംഗിയിൽ ചെയ്തു എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ആരാധകർക്ക് പുറമേ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള പ്രമുഖരും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. അടിപൊളി’, ‘സൂപ്പർ’, ‘ക്യൂട്ട്’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള മറ്റ് ചില കമന്റുകൾ.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.