കൊല്‍ക്കത്ത: സന്യാസിമാരെ സമ്മര്‍ദ്ദത്തിലാക്കുന്ന മോദിക്ക് താക്കീതുമായി പുരി ശങ്കരാചാര്യ, ബിജെപിയുടെ രാമക്ഷേത്ര തന്ത്രം തിരിഞ്ഞ് കൊത്തിയെന്നും ശങ്കരാചാര്യ. മതത്തെ രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. അസൻസോളിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കഴിഞ്ഞ ദശകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സ്വീകരിച്ച നയങ്ങളെ ശങ്കരാചാര്യ പ്രശംസിച്ചു. മതപരമായ ഒരു പരിപാടിക്കായി ശങ്കരാചാര്യ അസൻസോളിലെ പഞ്ചഗച്ചിയയിലെത്തിയപ്പോഴാണ് ഇടിവി ഭാരതുമായി സംസാരിച്ചത്. രാഷ്ട്രീയ, മത സാഹചര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിറൻ്റെ വീക്ഷണങ്ങൾ ഇടിവി ഭാരതനോട് പങ്ക് വയ്‌ക്കുന്നതിനിടയിലാണ് മോദിക്ക് എതിരെ വിമര്‍ശനം ഉയര്‍ത്തിയത്.
പ്രധാനമന്ത്രി മോദി താനടക്കമുള്ള സന്യാസിമാരുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "മോദിയുടെ കീഴിൽ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ പ്രശ്‌നങ്ങളിൽ അകപ്പെട്ടിട്ടില്ല. ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടതുപോലുള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ ഇന്ത്യയുടെ ശക്തമായ നയങ്ങൾ രാജ്യത്തെ സഹായിച്ചിട്ടുണ്ടെന്നത് അംഗീകരിക്കണം. മോദി ശങ്കരാചാര്യരെ തൻ്റെ അനുയായികളാക്കാൻ ശ്രമിക്കുകയാണ്, ഇത് ശരിയല്ല. ഒരു സന്യാസിയും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെയും പിന്തുടരുന്നില്ല. കേന്ദ്രത്തിൽ ബിജെപിക്ക് ഭൂരിപക്ഷമില്ല". നിശ്ചലാനന്ദ സരസ്വതി മഹാരാജ് പറഞ്ഞു.
അതുപോലെ മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്നത് ശരിയല്ലെന്നും മുസ്ലീങ്ങളോട് അനീതി കാണിക്കരുതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദി നിര്‍ബന്ധമാക്കുന്നതും കുടിയേറ്റ തൊഴിലാളികളെ പീഡിപ്പിക്കുന്നതിനെയും ശങ്കരാചാര്യർ അപലപിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് പകരം ബംഗാളിക്കൊപ്പം ഹിന്ദി കൂടി പഠിപ്പിക്കുന്നതാണ് നല്ലത്.
"രാമക്ഷേത്രം സ്ഥാപിച്ചതിനുശേഷം, അയോധ്യയിൽ ബിജെപി പരാജയപ്പെട്ടോ ഇല്ലയോ? നാസിക്കിൽ ബിജെപി പരാജയപ്പെട്ടോ ഇല്ലയോ? ചിത്രകൂടിലും രാമേശ്വരത്തും ബിജെപി പരാജയപ്പെട്ടു. അപ്പോൾ രാമന്‍ അവരെ എവിടെയാണ് രക്ഷിച്ചത്?" രാമ ക്ഷേത്രം തെരഞ്ഞെടുപ്പിനെ നേരിടാന്‍ അവര്‍ പ്രയോഗിച്ചു അവിടെയാണ് ബിജെപിയുടെ പരാജയം. അത് പാർട്ടിക്ക് തിരിച്ചടിയായി.
ഭരണകക്ഷിയായ ടിഎംസി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതും, ബിജെപിയുടെ ഹിന്ദുത്വ മുദ്രവാക്യവും രാജ്യത്തെ അപടകത്തിലാക്കും. മതം ഒരിക്കലും അപകടത്തിലല്ല. മതം പിന്തുടരാത്തവർ അപകടത്തിലാണ്. മതം പിന്തുടരാത്തവരാണ് വീഴുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുവോ അഹിന്ദുവോ ആകട്ടെ, എല്ലാവർക്കും നീതി ലഭിക്കണം. ഹിന്ദുക്കൾ സംരക്ഷിക്കപ്പെട്ടാൽ ലോകം സംരക്ഷിക്കപ്പെടും".




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.