ഖത്തറിലെ അതിർത്തി ഉദ്യോഗസ്ഥന് തോന്നിയ ചെറിയ സംശയം വല്യ ഒരു വിപത്ത്‌ ഒഴിവാക്കി...

ദോഹ: അബൂ സംറ അതിർത്തിയിലൂടെ രാജ്യത്തേക്ക് തോക്കുകളും വെടിയുണ്ടകളും കടത്താനുള്ള ശ്രമം തടഞ്ഞ് ഖത്തറിലെ ജനറൽ കസ്റ്റംസ് അതോറിറ്റി.


സൗദിയിൽ നിന്ന് അബൂ സംറ അതിർത്തി വഴിയെത്തിയ വാഹനത്തിൽ നിന്നാണ് നാല് പിസ്റ്റളുകളും 1500 റൗണ്ട് വെടിയുണ്ടകളും മൂന്ന് തോക്കുകളും പിടികൂടിയത്.

അതിർത്തിയിലെത്തിയ വാഹനം പരിശോധിക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്ന് വിശദമായ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്നാണ് വാഹനത്തിന്‍റെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിൽ പിസ്റ്റളുകളും വെടിയുണ്ടകളും കണ്ടെത്തിയത്.

വാഹനത്തിൽ നിന്ന് തോക്കുകൾ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങൾ അധികൃതർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അതേസമയം, വാഹനത്തിലുണ്ടായിരുന്നവർ ഏത് രാജ്യക്കാരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.


 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !