ചാലിശ്ശേരി : ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടുനുബന്ധിച്ച് ഞായറാഴ്ച രാത്രി നടന്ന വടക്കൻ കേരളത്തിലെ പ്രസിദ്ധമായ എട്ടുനോമ്പ് റാസയിൽ ആയിരങ്ങൾ പങ്കെടുത്തു.
വ്രതശുദ്ധിയുടെ എട്ടുനോമ്പ് പെരുന്നാൾ തിങ്കളാഴ്ച സമാപിക്കും. ഞായറാഴ്ച വൈകിട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് യു എ ഇ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു .നിരവധി വൈദീകർ സഹകാർമ്മികരായി.
തുടർന്ന് 7.30 ന് മലങ്കരയിലെ പ്രസിദ്ധവും ഭക്തിനിർഭരവുമായ എട്ടുനോമ്പ് റാസ ആരംഭിച്ചു .പൊൻ - വെള്ളി കുരിശുകൾ ,മുത്തുക്കുടക്കൾ , മഞ്ഞവർണ്ണക്കുടകൾ, കൊടികൾ എന്നിവയും മാതാവിനോടുള്ള പ്രാർത്ഥന മന്ത്രണങ്ങൾ ഉരുവിട്ടും കത്തിച്ച മെഴുകുതിരികളുമായി വിശ്വാസികൾ റാസയിൽ പങ്കെടുത്തു . അംശവസ്ത്രം അണിഞ്ഞ വൈദീകർ റാസ കടന്ന് പോകുന്ന വീതികളിലെ വിശ്വാസികൾക്ക് ആശീർവാദം നടത്തി നാനാജാതി മതസ്ഥർ ചിരാതുകൾ കത്തിച്ച് റാസയെ സ്വീകരിച്ചു അലങ്കരിച്ചരഥം റാസക്ക് അഴകായി.
പള്ളിയിലെത്തിയപ്പോൾ വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന വിശുദ്ധ ദൈവമാതാവിന്റെ വിശുദ്ധ സൂനോറോ പേടകത്തിൽ നിന്ന് പ്രത്യേക പ്രാർത്ഥനകളോടെ പുറത്തെടുത്തു. സൂനോറോ വണക്കത്തിന് ഭക്തജനങ്ങളുടെ വൻ തിരക്കായിരുന്നു .ഇടവക ദിനത്തിൽ ഉയർന്നലേലം, ആദ്യ ലേലം , അവസാന ലേലം എന്നിവ നടത്തിയവർക്ക് മെത്രാപ്പോലീത്ത ഉപഹാരം നൽകി. തുടർന്ന് പായസത്തോടുകൂടിയ വിഭവസമൃദ്ധമായ അത്താഴ സദ്യയും ഉണ്ടായി.
ഇന്ന് തിങ്കളാഴ്ച രാവിലെ 8.30 ന് കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത മൂന്നിൻമേൽ കുർബ്ബാന അർപ്പിക്കും .മധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ സന്ദേശം , പ്രദക്ഷിണം ,നേർച്ചസദ്യ എന്നിവ നടക്കും.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.