കോട്ടയം: മുട്ടുചിറ, കാപ്പുന്തലയിൽ പ്രവർത്തിക്കുന്ന നീരാക്കൽ ലാക്റ്റസ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് കുടുംബങ്ങൾ രംഗത്ത്.
കടുത്തുരുത്തിക്കും കുറുന്തറയ്ക്കും ഇടയിൽ കാപ്പുന്തലയിൽ നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന നീരാക്കൽ ലാക്റ്റസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റബർ ഫാക്ടറിക്കെതിരെയാണ് ജനങ്ങൾ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയത്, റബ്ബർ കമ്പനിയിൽ നിന്ന് പുറന്തള്ളുന്ന രാസവസ്തുക്കൾ കലർന്ന മലിനജലം സമീപത്തെ മുപ്പതോളം കിണറുകളിൽ നിറച്ചത് വിഷ സമാനമായ രാസവസ്തുക്കളാണ്.
മാത്രമല്ല സമീപത്തായുള്ള തോട്ടിലേക്ക് കമ്പനിയിൽ നിന്നുള്ള മലിനജലം ഒഴുക്കി വിടുന്നതിനാൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതായും ഇതിനോടകം റബ്ബർ ഫാക്ടറി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് അറുപതോളം പേർ ക്യാൻസർ രോഗബാധിതരാണെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു. ഗ്രാമപഞ്ചായത്തിലും മലിനീകരണ നിയന്ത്രണ ബോർഡിനെയും മുൻകാലങ്ങളിൽ സമീപിച്ചിരുന്നെങ്കിലും ഉചിതമായ നടപടി സ്വീകരിക്കാതെ ഉദാസീന മനോഭാവമാണ് വെച്ച് പുലർത്തിയിരുന്നതെന്ന് സമര സമിതി പ്രവർത്തകർ പറഞ്ഞു.
ദുർഗന്ധം കാരണം പുറത്തിറങ്ങാൻ വയ്യാത്ത സാഹചര്യമാണെന്നും പ്രദേശ വാശികൂടിയായ നീരാക്കൽ ലാറ്റക്സ് ഉടമ സ്വയം രക്ഷപെടുന്നതിൻന്റെ ഭാഗമായി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് താമസം മാറിയതായും സ്ത്രികളടക്കമുള്ളവർ ഡെയ്‌ലി മലയാളി ന്യുസിനോട് പറഞ്ഞു.
അധികാരികളുടെയും ഫാക്ടറി ഉടമകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ മണ്ണും ജലവും ജീവനും ജീവജാലങ്ങളേയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പദയാത്ര സംഘടിപ്പിച്ചു.ഇന്ന് രാവിലെ 10 മണിക്ക് കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലേക്ക് മുട്ടുച്ചിറയിൽ നിന്ന് ആരംഭിച്ച പദയാത്ര അനീഷ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
'അറുപതോളം ക്യാൻസർ രോഗികൾ' മുപ്പതോളം കിണറുകളും തോടും ഫാക്ടറിയിൽനിന്നുള്ള രാസവസ്തുക്കളാൽ മലിനമായി ദുർഗന്ധം കാരണം പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥ..മുട്ടുചിറയിൽ പ്രവർത്തിക്കുന്ന നീരാക്കൽ ലാറ്റക്സ് അടച്ചു പൂട്ടും വരെ സമരമെന്ന് നൂറുകണക്കിന് കുടുംബങ്ങൾ.. Daily Malayaly news #MalayalamNews #kottayam #nammude_keralam #politics #cpmkerala #Congress #BJPNEWS
Posted by Daily Malayaly news on Monday, September 1, 2025




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.