പാലാ: കോട്ടയം ജില്ലയിൽ ഉൾപ്പെടുന്ന കടനാട് പഞ്ചായത്തിനെ സ്വദേശ് ദർശൻ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ബി ജെ പി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്റ്റിൻ മേവടയിൽ നടന്ന കലുങ്ക് സൗഹൃദ സംഗമത്തിൽ സുരേഷ് ഗോപിക്ക് നിവേദനം നൽകി.
ആയിരക്കണക്കിന് ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുന്ന ഈ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടും അദ്ദേഹം നൽകി.കടനാട് പഞ്ചായത്ത് ഭരിക്കുന്നവരുടെ അനാസ്ഥയാണ് മലകളാലും താഴ്‌വരകളാലും ചുറ്റപ്പെട്ട ഈ മനോഹരപ്രദേശത്തിൻ്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ജോഷി അഗസ്റ്റിൻ കുറ്റപ്പെടുത്തി.
ഇടുക്കിജില്ലയിൽ നിന്നും നിരവധി ആംബുലൻസ്കൾ അടക്കം കടന്നുപോകുന്ന കൊല്ലപ്പള്ളി,കുറുമണ്ണ്,മുട്ടം റോഡ് ദേശീയഅതോറിറ്റി ഏറ്റെടുക്കണമെന്നും കടനാട് പഞ്ചായത്ത് കൂടി ഉൾപ്പെടുന്ന നാടുകാണി ടൂറിസം മാപ്പിൽ ഉൾപ്പെടുത്തണം തുടങ്ങി 5 ഓളം നിവേദനങ്ങൾ ജോഷി അഗസ്റ്റിൻ നൽകി.
കോൺഗ്രസും ഇടതുപാർട്ടികളും മാറി മാറി ഭരിച്ച് അഴിമതിയും സ്വജനപക്ഷപാതവും മാത്രമായി മാറിയ കടനാട് പഞ്ചായത്തിനെ വികസനപാതയിലേക്ക് നയിക്കാൻ ഇനി ബി ജെ പിക്കു മാത്രമേ സാധിക്കൂഎന്നും അടുത്ത തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെ പിയെ ഭരണത്തിലേറ്റിയാൽ കടനാട് പഞ്ചായത്തിനെ ഇന്ത്യയിലെതന്നെ ഒന്നാം നമ്പർ പഞ്ചായത്താക്കി മാറ്റുമെന്നും അദ്ദ്ദേഹം പിന്നീട് പറഞ്ഞു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.