ഓണക്കാലത്ത് സദ്യയോടൊപ്പം പായസം തന്നെയാണ് ഹൈലൈറ്റ്. ഇന്ന് പലരുചിയിലും വെറൈറ്റി ലുക്കിലുമെല്ലാം പായസം തയാറാക്കാറുണ്ട്. ഫ്രൂട്ട്സടക്കം പച്ചക്കറികൾ കൊണ്ടും പായസം തയാറാക്കാറുണ്ട്.
ഇത്തവണത്തെ ഓണത്തിന് ഒരു വെറൈറ്റി പായസം രുചി പരീക്ഷിച്ചാലോ? രുചിച്ചവർ തീർച്ചയായും ഇതിന്റെ പാചകക്കുറിപ്പ് ചോദിക്കും. മാമ്പഴ പ്രഥമനാണ് തയാറാക്കുന്നത്. കൊണ്ടായി ലിപ്സ് റിസോർട്ട് ചെല്ലാനത്തെ ഷെഫായ ഉല്ലാസാണ് ഈ പായസരുചിക്കൂട്ട് തയാറാക്കുന്നത്. ഓണക്കാലത്തെ സ്പെഷൽ വിഭവമാണിത്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ഉരുളി ചൂടാകുമ്പോൾ മൂന്ന് സ്പൂൺ നെയ്യ് ചേർക്കണം. അതിലേയ്ക്ക് ചെറുതായി അരിഞ്ഞ മധുരമുള്ള മാമ്പഴം ചേർത്ത് നന്നായി വഴറ്റാം. ഒത്തിരി വഴന്ന് പോകാതെ നോക്കണം. അതിലേക്ക് ഒരു ബൗൾ ശർക്കര പാനിയാക്കിയത് ചേർത്ത് നന്നായി യോജിപ്പിക്കണം.
മാമ്പഴവും ശർക്കരപാനിയും കുറുക്കിയെടുക്കണം. തിളച്ച് വരുമ്പോൾ തേങ്ങയുടെ രണ്ടാംപാൽ ചേർക്കാം. നന്നായി ഇളക്കിക്കൊടുക്കണം. അതിലേക്ക് കുതിർത്ത ചൗവ്വരി ഒരു ബൗൾ ചേർത്ത്, എല്ലാംകൂടി യോജിപ്പിക്കാം.നല്ലവണ്ണം തിളച്ച് കഴിയുമ്പോൾ ഒരു നുള്ള് ജീരകപ്പൊടിയും കാൽ ടീസ്പൂൺ ചുക്കുപ്പൊടിയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കണം. ശേഷം തീ അണയ്ക്കാം. അതിലേയ്ക്ക് തേങ്ങയുടെ ഒന്നാംപാൽ ചേർത്ത് ഇളക്കി മാറ്റിവയ്ക്കാം. ഇനി പായസത്തിലേക്ക് തേങ്ങാക്കൊത്തും അണ്ടിപരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തുകോരി ഇടാം. ആഹാ ഗംഭീര രുചിയാണ് മാമ്പഴ പ്രഥമന്. തീർച്ചയായും ഇത്തവണ ഓണസദ്യയ്ക്ക് മാമ്പഴ പ്രഥമൻ തയാറാക്കാം.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.