കൊച്ചി : സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണത്തില്‍ അറസ്റ്റിലായ യുട്യൂബർ കെ.എം.ഷാജഹാന്റെ കാര്യത്തിൽ കൈപൊള്ളിയെങ്കിലും തുടർനടപടികളുമായി പൊലീസ് മുന്നോട്ട്. ഷൈനുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റുകളും അധിക്ഷേപകരമായ പ്രസ്താവനകളുമിട്ടവർക്കെതിരെയാണ് അടുത്ത നടപടി.
ഇതിന്റെ ഭാഗമായി അഞ്ചുപേരുടെ ഫോൺ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ആവശ്യമെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യും. സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രസ്താവനകളും മറ്റും നടത്തിയ ഒട്ടേറെപ്പേർ ഷൈൻ കേസ് കൊടുത്തതോടെ അതൊക്കെ നീക്കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
അതിനിടെ, ഷൈൻ നൽകിയ കേസിലെ ഒന്നാം പ്രതി സി.കെ.ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്നു പരിഗണിച്ചേക്കും. കേസ് എടുത്തതു മുതൽ ഗോപാലകൃഷ്ണൻ ഒളിവിലാണ്. കേസിലെ രണ്ടാം പ്രതി യുട്യൂബർ കെ.എം.ഷാജഹാൻ പ്രസിദ്ധീകരിച്ച വിഡിയോ പങ്കുവയ്ക്കുക മാത്രമാണു താൻ ചെയ്തത് എന്നാണ് ഗോപാലകൃഷ്ണന്റെ വാദം. ഗോപാലകൃഷ്ണനെതിരായ കേസിന്റെ വിശദാംശങ്ങൾ ആലുവ റൂറൽ സൈബർ പൊലീസ് കോടതിയിൽ ഹാജരാക്കും.
ഷാജഹാന്റെ വിഡിയോ പുറത്തു വരികയും സമൂഹമാധ്യമങ്ങളിലടക്കം വിഷയം ചർച്ചയാവുകയും ചെയ്തതോടെ ഒട്ടേറെ പേരാണ് കെ.ജെ.ഷൈനിനെതിരെ ലൈംഗികച്ചുവയുള്ള പരാമർശങ്ങളുമായി രംഗത്തെത്തിയത്.
വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണനും അധിക്ഷേപത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിലെ 3 സിപിഎം എംഎൽഎമാർ എന്നായിരുന്നു ഷാജഹാനടക്കം പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതോടെ ഇവരും പൊലീസിനു പരാതി നൽകി. ആന്റണി ജോൺ, പി.വി.ശ്രീനിജിൻ, കെ.ജെ.മാക്സി തുടങ്ങിയവരിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.