ബെൽഫാസ്റ്റ്: യുകെയില്‍ മലയാളി ദമ്പതികളുടെ 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.
തിരുവനന്തപുരം വടുവൂർകോണം ബിസ് വില്ലയിൽ ബെർലിൻ രാജിന്‍റെയും സഫി ഫ്ലോറൻസിന്‍റെയും ഇളയ മകൻ ഐസക് ബെർലിൻ (8 മാസം) ബെൽഫാസ്റ്റിലാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് റോയൽ വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
സെന്‍റ് അലോഷ്യസ് പ്രൈമറി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഇവാന ബെർലിനാണ് ഏക സഹോദരി. സംസ്കാര ശുശ്രൂഷ, യു ടി ബെൽഫാസ്റ്റ് ഇന്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18ന് രാവിലെ 11 മണിക്ക് ലിസ്ബേൺ റോണി തോംപ്സൺ ഫ്യൂണറൽ ഡയറക്ടറേറ്റിന്റെ (20 Ballinderry Rd, Lisburn BT28 1UF) ചാപ്പലിൽ. സംസ്കാരം ഉച്ചക്ക് 1:30ന് ലിസ്ബേൺ ന്യൂ സെമിത്തേരിയിൽ (29 Blaris Rd, Lisburn BT27 5UG).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.