ഓണം വാരാഘോഷത്തിന് ഗവർണറെ ക്ഷണിക്കാൻ മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി

തിരുവനന്തപുരം : ഓണം വാരാഘോഷത്തിന് ഗവർണറെ ക്ഷണിക്കാൻ മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി. മന്ത്രിമാരായ വി ശിവൻകുട്ടിയും പിഎ മുഹമ്മദ് റിയാസുമാണ് രാജ്ഭവനിൽ എത്തിയത്.


ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ​ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെയാണ് മന്ത്രിമാർ ഓണാഘോഷത്തിന് ​ക്ഷണിക്കാൻ നേരിട്ടെത്തിയത്.സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ 9വരെയാണ് നടക്കുന്നത്.

സെപ്റ്റംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണം വാരാഘോഷത്തിന്‍റെ ഉത്സവപതാക ഉയർത്തും. മീഡിയ സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് 6.30നും വൈദ്യൂത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓ്ൺ വൈകിട്ട് ഏഴിനും മന്ത്രി നിർവഹിക്കും.

3 ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണാം വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, തമി‍ഴ്നടൻ രവി മോഹൻ എന്നിവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !