കൊച്ചി: അപകടക്കേസിലെ വാഹനം വിട്ടുനൽകാൻ കൈക്കൂലി വാങ്ങിയ ഗ്രേഡ് സബ് ഇൻസ്പെക്ടറെ വിജിലൻസ് സംഘം പിടികൂടി.
എറണാകുളം മരട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഗോപകുമാറിനെയാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ചൊവ്വാഴ്ച പിടികൂടിയത്. വൈറ്റില ഹബ്ബിനു സമീപത്ത് കഴിഞ്ഞ മാസം നടന്ന അപകടക്കേസിലെ വാഹനം വിട്ടു നൽകുന്നതിനായിരുന്നു കൈക്കൂലി വാങ്ങിയത്.ഓഗസ്റ്റ് 25-നാണ് സംഭവങ്ങളുടെ തുടക്കം.എറണാകുളം പള്ളിക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിൻഡറുകൾ കയറ്റിയ ലോറി, ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഇലക്‌ട്രിക് പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ചിരുന്നു. അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡ്രൈവർ കോമയിലാണ്. സംഭവത്തിൽ മരട് പോലീസ് കേസെടുത്തിരുന്നു.ഗ്രേഡ് സബ് ഇൻസ്പെക്ടറായ ഗോപകുമാർ വാഹന ഉടമയോട് ലോറി വിട്ടുനൽകാൻ സ്റ്റേഷനിൽ എത്തണമെന്ന് ഫോൺ വിളിച്ചുപറഞ്ഞു. ഓഗസ്റ്റ് 27-ന് സ്റ്റേഷനിൽ എത്തിയപ്പോൾ 10,000 രൂപ തന്നാലേ വാഹനം വിട്ടുനൽകൂ എന്ന് ഗോപകുമാർ പറഞ്ഞു. ഡ്രൈവർ ആശുപത്രിയിലാണെന്നും സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും ഉടമ പറഞ്ഞെങ്കിലും ഗോപകുമാർ വഴങ്ങിയില്ല.
തിങ്കളാഴ്ച വീണ്ടും സ്റ്റേഷനിൽ എത്തിയപ്പോൾ ഏറ്റവും കുറഞ്ഞ തുകയാണ് പറഞ്ഞതെന്നും ഇതിൽനിന്നു കുറയ്ക്കാനാവില്ലെന്നും ഉടമയോട് പറഞ്ഞു. ചൊവ്വാഴ്ച സ്റ്റേഷനിൽ വന്ന് 10,000 രൂപ നൽകണമെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഉടമ ഈ വിവരം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.ഇതേത്തുടർന്ന് ഗോപകുമാറിനെ കുരുക്കാൻ വിജിലൻസ് കെണിയൊരുക്കി നിരീക്ഷണത്തിലാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.