നടന് ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മമ്മൂട്ടി കമ്പനി, മോഹന്‍ലാല്‍ എന്നിവരുടെ സമൂഹമാധ്യമങ്ങളിലൂടെയാണ് തിയതി പ്രഖ്യാപിച്ചത്. ചിത്രം ഒക്ടോബര്‍ 24ന് തിയേറ്ററിലെത്തും.
സാന്‍ജോ പ്രൊഡക്ഷന്‍സ് & ദേവഭയം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിജി. കെ. നായരാണ് ചിത്രം നിര്‍മിക്കുന്നത്. മലയോര ജില്ലയായ ഇടുക്കിയിലെ സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കൂടോത്രം ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ഹൊറര്‍ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഡിനോ പൗലോസ്, ശ്രീനാഥ് കേത്തി, സലിം കുമാര്‍, ജോയ് മാത്യു, സായ് കുമാര്‍, സുധി കോപ്പ, ശ്രീജിത്ത് രവി, ജോജി ജോണ്‍, കോട്ടയം രമേഷ് കോട്ടയം, സുനില്‍ സുഗത, സ്ഥടികംസണ്ണി,, പ്രമോദ് വെളിയനാട്, ബിനു തൃക്കാക്കര, ഫുക്രു, ജോബിന് ദാസ്, സിദ്ധാര്‍ത്ഥ്, കെവിന്, പാലിയം ഷാജി, റേച്ചല്‍ ഡേവിഡ്, ദിയ, ദിവ്യാ അംബികാ ബിജു, അക്സ ബിജു, മനോഹരി ജോയ്, ഷൈനി സാറ, വീണാ നായര്‍, അംബികാ നമ്പ്യാര്‍, ചിത്രാ നായര്‍, ലഷ്മി ശ്രീ, സിജി. കെ. നായര്‍, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
സന്തോഷ് കെ. ചാക്കോച്ചനാണ് രചന നിര്‍വ്വഹിക്കുന്നത്. ഗാനങ്ങള്‍ - ബി.കെ. ഹരിനാരായണന്. സംഗീതം - ഗോപി സുന്ദര്‍, ഛായാഗ്രഹണം - ജിസ് ബിന്‍ സെബാസ്റ്റ്യന്‍, ഷിജി ജയദേവന്. എഡിറ്റിംഗ്-ഗ്രേസണ്‍. കലാസംവിധാനം - ഹംസ വള്ളിത്തോട്. കോസ്റ്റ്യും - ഡിസൈന്‍ - റോസ് റെജീസ്. മേക്കപ് -ജയന് പൂങ്കുളം. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -നിഖില്‍ .കെ. തോമസ്, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - മിഥുന്‍കൃഷ്ണ, വിവേക് വേലായുധന്, ഫിനാന്‍സ് കണ്ട്രോളര് - ഷിബു സോണ്‍. പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- സെന്തില്‍ പൂജപ്പുര. പ്രൊഡക്ഷന്‍ കണ്ട്രോളര് - ബിജു കടവൂര്‍. ഫോട്ടോ - നൗഷാദ് കണ്ണൂര്‍. പിആര്‍ഒ - വാഴൂര്‍ ജോസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.