കള്ളിക്കാട് : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണസമൃദ്ധി കർഷക ചന്തയ്ക്ക് തുടക്കം കുറിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് ബിന്ദു ബി രാജേഷ് അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സാനു മതി, മൈലക്കര വിജയൻ, സദാശിവൻകാണി, ബ്ലോക്ക് മെമ്പർ സതീഷ് കുമാർഎന്നിവർ ആശംസകൾ അറിയിച്ചു.
കൃഷി ഓഫീസർ ശരണ്യ കെ.എസ്, അസിസ്റ്റന്റ് മാരായ ചിഞ്ചു, ശ്രീദേവി,സാബു നന്ദി അർപ്പിച്ചു സംസാരിച്ചു.പ്രദേശത്തെ കർഷകരിൽ നിന്നും സംഭവിക്കുന്ന നാടൻ പച്ചക്കറികളും, ഹോർട്ടി കോർപ്പ് ഉൽപ്പന്നങ്ങളും കർഷക ചന്തയിൽ വിപണനം നടത്തുന്നു.
കർഷകരുടെ ഉൽപ്പന്നങ്ങൾ 10% അധിക വില നൽകി സംഭരിച്ച് 30% ശതമാനം വരെ വിലക്കുറവിൽ വിപണനം നടത്തുന്നു.കർഷക ചന്ത 4 ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.