ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുപോയി : കുപ്രസിദ്ധ മോഷ്ടാവ് 'തീവെട്ടി ബാബു' കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി

കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസിൽ പ്രതിയായ തീവെട്ടി ബാബു എന്ന കൊല്ലം പുതുക്കുളം കുളത്തൂർകോണം സ്വദേശി എ ബാബുവാണ് രക്ഷപ്പെട്ടത്.


പയ്യന്നൂരിൽ നിന്നും മോഷണക്കേസിൽ പിടികൂടിയ പ്രതിയുടെ ആരോഗ്യാവസ്ഥ മോശമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്നാണ് പ്രതി ചാടിപ്പോയത്.

ജില്ലാ പൊലീസ് ആസ്ഥാനത്തുനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് പ്രതിയെ നിരീക്ഷിക്കാൻ നിയോഗിച്ചിരുന്നത്. ചികിത്സയ്ക്കിടെയാണ് ഇയാൾ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്.


മോഷ്ടാവിനെ പിടികൂടാനുള്ള പരിശോധനയും അന്വേഷണവും തുടരുകയാണ്. ഭരണങ്ങാനം, പുതുക്കുളം ഉൾപ്പെടെ തെക്കൻജില്ലകളിലും കണ്ണൂർ, കാസർകോട് ജില്ലകളിലായി നിരവധി മോഷണം കേസുകളിൽ ഇയാൾ പ്രതിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !