എടപ്പാൾ : കേരളത്തിലെ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും മിഷനറികൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും പിഴ ചുമത്തലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു എന്ന് കൺസ്ട്രക്ഷൻ എക്യുപ്പ്മെന്റ് ഓണേഴ്സ് അസോസിയേഷൻ മേഖല കൺവെൻഷൻ അഭിപ്രായപ്പെട്ടു.
അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് മൂലവും, പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലവും അതിനൂതന ടെക്നോളജി നടപ്പിലാക്കിയതിന്റെ ഭാഗമായി കമ്പനികൾ എല്ലാ വാഹനങ്ങൾക്കും മിഷനറികൾക്കും പതിന്മടങ്ങ് വില വർധിപ്പിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ഒക്ടോബർ ഒന്നു മുതൽ വാടക വർദ്ധനവ് നടപ്പിലാക്കുന്നതിനോട് സഹകരിക്കണമെന്നും കൺവെൻഷൻ അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന്റെ കാലാവസ്ഥ പ്രശ്നങ്ങൾ മൂലവും ഒരു വർഷത്തിൽ ചുരുങ്ങിയ കാലം മാത്രമേ വാഹനങ്ങൾ പ്രവർത്തിപ്പിക്കുവാൻ സാധിക്കുന്നുള്ളൂ.
അതുകൊണ്ടുതന്നെ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന വാടക നിരക്കിൽ വർദ്ധനവ് വരുത്താതെ ഈ മേഖലയിൽ പിടിച്ചു നിൽക്കുക സാധ്യമല്ല എന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി അംഗം സിദ്ദീഖ് വർഷ അധ്യക്ഷൻ ആയിരുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷമീർ ബാബു ഉദ്ഘാടനം ചെയ്തു.മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം എടപ്പാൾ മേഖല പ്രസിഡണ്ട് കൃഷ്ണൻ നിർവഹിച്ചു .ജില്ലാ പ്രസിഡണ്ട് ശിവൻ വലിയാട്ടിൽ ഷാജി കോട്ടക്കൽ നജീബുദ്ധീൻ, രഘുനാഥ് വാണിയമ്പലം, കെ .വി. അലി, പി ശിവദാസ്, എടപ്പാൾ മേഖലാ സെക്രട്ടറി അമീർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.