അമേരിക്ക ;ട്രംപ് ഭരണകൂടം പുറത്തിറക്കിയ നിർദ്ദേശപ്രകാരം ഇനി മുതൽ E-3 വർക്ക് വിസ പുതുക്കാൻ ഓസ്ട്രേലിയൻ പൗരന്മാർ സ്വന്തം നാട്ടിലേക്ക് തന്നെ മടങ്ങണം.
ഇതുവരെ, യുകെയിലോ ബാർബഡോസിലോ പോലുള്ള രാജ്യങ്ങളിലെ യുഎസ് കോൺസുലേറ്റുകളിൽ നേരിട്ട് പോയി വിസ പുതുക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. എന്നാൽ പുതിയ നിയമം പ്രകാരം അപേക്ഷിക്കുന്ന രാജ്യം തന്നെയാണ് താമസസ്ഥലമെന്ന് തെളിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നിരിക്കുകയാണ്.ഈ തീരുമാനത്തെ തുടർന്ന് അമേരിക്കയിൽ താമസിക്കുന്ന ഓസ്ട്രേലിയക്കാർ ആശങ്കയിലായി. പലരും ഇതിനകം തന്നെ ലണ്ടൻ പോലുള്ള സ്ഥലങ്ങളിൽ അഭിമുഖം ബുക്ക് ചെയ്തിരുന്നെങ്കിലും, പുതിയ നിയമം വന്നതോടെ അവരുടെ അപേക്ഷകൾ തള്ളിക്കളഞ്ഞു.
ചിലർക്ക് സാധുവായ വിസയില്ലാതെ കുടുങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായി. ഇമിഗ്രേഷൻ അഭിഭാഷകരുടെ അടിയന്തര ഓൺലൈൻ സെഷനുകളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തത് ആശങ്കയുടെ തോതിനെ വ്യക്തമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.