കഠ്മണ്ഡു ∙ നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രിയായി ജെൻ സി പ്രക്ഷോഭത്തിന്റെ പിന്നിലുള്ളവര്‍ ഉയര്‍ത്തിക്കാണിക്കുന്നതു കഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷായെ.രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍ ബാലേന്ദ്ര ഷായെ ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമായി.
ശർമ ഒലി പ്രധാനമന്ത്രി പദം രാജിവച്ചതിനു പിന്നാലെയാണ് ബാലേന്ദ്ര ഷായെ ഉയർത്തിക്കാട്ടി ക്യാംപയിൽ ആരംഭിച്ചത്. സിവില്‍ എൻജിനീയറും റാപ്പറുമായിരുന്ന ബാലേന്ദ്ര ഷാ, സ്വതന്ത്രനായാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. യുവജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. ‘ബലെൻ’ എന്ന പേരിലാണ് ബാലേന്ദ്ര ഷാ യുവാക്കൾക്കിടയിലും സമൂഹമാധ്യമങ്ങളിലും അറിയപ്പെടുന്നത്. 1990 ൽ കഠ്മണ്ഡുവിൽ ജനിച്ച അദ്ദേഹം ഇന്ത്യയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയിൽ നിന്നാണ് സ്ട്രക്ചറൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയത്.ഗായകൻ എന്നതിനൊപ്പം ഗാനരചയിതാവു കൂടിയാണു ബാലേന്ദ്ര ഷാ. ഹിപ്ഹോപ് സംഗീത ശാഖയിലൂടെ അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങൾക്കെതിരെ അദ്ദേഹം പാട്ടുകൾ എഴുതി ആലപിച്ചു. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്തി 61,000 ൽ അധികം വോട്ടുകൾക്കാണ് മേയർ സ്ഥാനത്തേക്ക് ബാലേന്ദ്ര ഷാ തിരഞ്ഞെടുക്കപ്പെട്ടത്.ബാലേന്ദ്ര ഷായെ ഉയർത്തിക്കാട്ടി ക്യാംപയിൽ, ഇടക്കാല സര്‍ക്കാരിന്റെ തലവനായി നിയമിക്കണമെന്ന ആവശ്യവുമായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം.
0
ചൊവ്വാഴ്ച, സെപ്റ്റംബർ 09, 2025
സമൂഹ മാധ്യമങ്ങളിൽ സജീവമായ ബാലേന്ദ്ര ഷാ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി പതിവായി ആശയവിനിമയം നടത്താറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.