ന്യൂഡൽഹി ;എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.
വസുധൈവ കുടുംബകത്തിന്റെ പ്രതീകമായ മോഹൻ ഭാഗവത് കഠിനാധ്വാനിയായ സർസംഘചാലക് ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മോഹൻ ഭാഗവതിന്റേത് സാഹോദര്യവും സമത്വവും ശക്തമാക്കുന്ന നയമാണെന്നും മോദി പറഞ്ഞു.‘‘സാമൂഹിക പരിവർത്തനത്തിനും, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മാവ് ശക്തിപ്പെടുത്തുന്നതിനും വേണ്ടി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച വ്യക്തിയാണ് മോഹൻ ഭാഗവത്. ആർഎസ്എസിന്റെ കാതലായ പ്രത്യയശാസ്ത്രത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ മോഹൻ ഭാഗവത് സംഘടനയെ നയിച്ചിട്ടുണ്ട്. യുവാക്കളുമായി അദ്ദേഹത്തിന് സ്വാഭാവിക ബന്ധമുണ്ട്.
അതിനാൽ, കൂടുതൽ യുവാക്കളെ സംഘപരിവാറുമായി അടുപ്പിക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. അദ്ദേഹം പലപ്പോഴും പൊതു സംവാദങ്ങളിൽ പങ്കെടുക്കുന്നതും പൊതുജനങ്ങളുമായി ഇടപഴകുന്നതും കാണാം. ഇന്നത്തെ ചലനാത്മകമായ ഡിജിറ്റൽ ലോകത്ത് ഇത് സംഘടനയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.ജനാധിപത്യ തത്വങ്ങളെ വിലമതിക്കുകയും ഇന്ത്യ അഭിവൃദ്ധി പ്രാപിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ഓരോ വ്യക്തിക്കും, അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനം ശക്തിപ്പെടുത്തേണ്ടത് സ്വാഭാവികമായിരുന്നു. മോഹൻ ജിയും എണ്ണമറ്റ ആർഎസ്‌എസ് സ്വയംസേവകരും ചെയ്തത് ഇതാണ്. മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലും, പ്രത്യേകിച്ച് വിദർഭയിലും അദ്ദേഹം വ്യാപകമായി പ്രവർത്തിച്ചു. ദരിദ്രരും അധസ്ഥിതരും നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണയെ ഇത് രൂപപ്പെടുത്തി.
മോഹൻജിയുടെ പിതാവ് പരേതനായ മധുകർറാവു ഭാഗവത് ജിയുമായി അടുത്ത് പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. രാഷ്ട്ര നിർമാണത്തോടുള്ള മധുകർറാവു ജിയുടെ അഭിനിവേശം അത്രത്തോളം വലുതായിരുന്നു. അത് അദ്ദേഹത്തിന്റെ മകനെ ഇന്ത്യയുടെ പുനരുജ്ജീവനത്തിനായി പ്രവർത്തിക്കാൻ വളർത്തി’’ – പ്രധാനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.