സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം : സർപ്രൈസിന് പിന്നാലെ 5 പേർക്കെതിരെ കേസ്

കണ്ണൂര്‍: സിറ്റി പോലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. പിറന്നാളാഘോഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

സംസ്ഥാന പോലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന സിറ്റി പോലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയും അത് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇത് പോലീസ് സേനയുടെ അന്തസ്സിന് കളങ്കംവരുത്തിയെന്നും എഫ്‌ഐആറിലുണ്ട്.

സെപ്റ്റംബര്‍ 16-നാണ് പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. ഒരു യുവതിയുടെ പിറന്നാളിന് ചിലര്‍ സര്‍പ്രൈസ് നല്‍കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. പോലീസ് സ്‌റ്റേഷനില്‍നിന്ന് വിളിക്കുകയാണെന്ന വ്യാജേനയാണ് ഇവര്‍ യുവതിയെ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇവിടെവെച്ച് സര്‍പ്രൈസായി കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു.

സിറ്റി പോലീസ് ആസ്ഥാനത്തെ കാന്റീനോട് ചേര്‍ന്നുള്ള സ്ഥലത്തുവെച്ചായിരുന്നു കേക്കുമുറിയും പിറന്നാളാഘോഷവും. പോലീസിന്റെ ആയുധങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലവും ഇതിന് സമീപത്തുതന്നെയാണ്. പോലീസുകാരെന്ന വ്യാജേനയാണ് ഇവര്‍ പോലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചുകയറിയതെന്നാണ് വിവരം. അതേസമയം, ഇത്തരത്തില്‍ അഞ്ചുപേര്‍ ഇവിടെയെത്തി പിറന്നാളാഘോഷം സംഘടിപ്പിച്ചത് പോലീസ് അറിഞ്ഞിരുന്നില്ല. വീഡിയോ പ്രചരിച്ചതോടെയാണ് ഇക്കാര്യം പോലീസ് അറിഞ്ഞതെന്നതും പോലീസിന്റെ സുരക്ഷാവീഴ്ച ചൂണ്ടിക്കാണിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !