അയർലണ്ടിലെ ലൗത്ത് കൗണ്ടിയിലെ ടാലൻസ്ടൗൺ പ്രദേശത്തെ ഒരു വീട്ടിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ നടന്ന ഈ സംഭവത്തിൽ മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് പോലീസ് അറിയിച്ചു.
രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. മരിച്ചവർ അതിക്രൂരമായി ആക്രമിക്കപ്പെട്ടതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. ഈ സംഭവത്തിൽ മറ്റാരെയും പോലീസ് തിരയുന്നില്ല. സംഭവത്തിൽ 30 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ ക്രിമിനൽ ജസ്റ്റിസ് ആക്ടിന്റെ 4-ാം വകുപ്പ് പ്രകാരം ഗാർഡ നോർത്ത് വെസ്റ്റ് റീജിയനിലെ ഒരു സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്.
ഡൺഡാക്കിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ടാലൻസ്ടൗൺ. ഈ പ്രദേശത്തെ നിവാസികൾ ഈ സംഭവത്തെ “ഞെട്ടിക്കുന്നതും ഭയാനകവുമായ സംഭവമായി വിശേഷിപ്പിച്ചു. ലൗത്ത് കൗണ്ടിയിലെ മുഴുവൻ സമൂഹത്തെയും ഇത് സ്തംഭിപ്പിച്ചിരിക്കുന്നു.”
സംഭവസ്ഥലം ഫൊറൻസിക് പരിശോധനയ്ക്കായി സംരക്ഷിച്ചിരിക്കുകയാണ്. കൊറോണറുടെയും സ്റ്റേറ്റ് പാത്തോളജിസ്റ്റിന്റെയും ഓഫീസുകളെ വിവരം അറിയിച്ചിട്ടുണ്ട്. ആയുധധാരികളായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം (ആംഡ് റെസ്പോൺസ് യൂണിറ്റ്) ഉൾപ്പെടെയുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി. അന്വേഷണം തുടരുകയാണ്.
പ്രതിക്ക് വൈദ്യസഹായം തേടുന്നുണ്ടെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. മന്ത്രി ജിം ഓ കല്ലഗൻ ഈ “ക്രിമിനൽ പ്രവർത്തി”യെ തുടർന്ന് പൊതുജനങ്ങൾക്ക് യാതൊരു ഭീഷണിയും ഇല്ലെന്ന് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.