രാഷ്ട്രീയമായി പ്രക്ഷുബ്ധമായ ഹിമാലയൻ രാഷ്ട്രമായ നേപ്പാളിൽ ഒരു നിർദ്ദിഷ്ട ഇടക്കാല സർക്കാരിനെ നയിക്കാൻ പ്രതിഷേധക്കാർ മുന്നോട്ടുവച്ച മൂന്ന് പേരുകളിൽ ഒന്നായി നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് സുശീല കർക്കി യുടെ പേര് ഉയർന്നു വരുന്ന സാഹചര്യത്തിൽ , അവർക്ക് നേരെ ഉയരുന്ന ആരോപണം ഗുരുതരമാണ്
നേപ്പാളി കോൺഗ്രസിന്റെ മുൻ യുവ നേതാവും, രാജ്യത്തെ ഏറ്റവും ധീരമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൊന്നായ അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് നടന്ന വിമാന റാഞ്ചലിൽ നേരിട്ട് പങ്കാളിയുമായ രാഷ്ട്രീയക്കാരി ദുർഗ പ്രസാദ് സുബേദിയെയാണ് കർക്കി വിവാഹം കഴിച്ചത്.
1973 ജൂൺ 10-ന് നടന്ന വിമാന റാഞ്ചൽ നേപ്പാളിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു രാഷ്ട്രീയ നീക്കമായിരുന്നു. അന്നത്തെ പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ് നേതാവുമായിരുന്ന ഗിരിജ പ്രസാദ് കൊയ്‌രാളയുടെ ബുദ്ധികേന്ദ്രത്തിൽ നിന്നാണ് ഈ പദ്ധതി പിറന്നത്. ദുർഗ്ഗ പ്രസാദ് സുബേദി, നാഗേന്ദ്ര ധുങ്കൽ, ബസന്ത് ഭട്ടറായി എന്നിവർ ചേർന്നാണ് വിമാനറാഞ്ചൽ അന്ന് നടപ്പാക്കിയത്. രാജഭരണത്തിനെതിരെ സായുധ പോരാട്ടം നടത്തുന്നതിന് ധനസമാഹരണം നടത്തുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം.
കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട 19 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം ബിരാട്‌നഗറിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ സംഘം റാഞ്ചി. വിമാനത്തിൽ ₹30 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയുണ്ടായിരുന്നു. ബിഹാർ അതിർത്തിയിലെ ഫോർബ്സ്ഗഞ്ചിലേക്ക് വിമാനം തിരിച്ചുവിടാൻ ഇവർ പൈലറ്റിനെ ഭീഷണിപ്പെടുത്തി. അവിടെ ഇറക്കിയ ശേഷം, കൂടെയുണ്ടായിരുന്ന അഞ്ച് പേർ ചേർന്ന് പണം നിറച്ച മൂന്ന് പെട്ടികൾ പുറത്തേക്ക് മാറ്റി. ഇതിനുശേഷം, വിമാനം യാത്ര തുടരാൻ അനുവദിച്ചു. ഈ വിമാനത്തിൽ നേപ്പാളി നടൻ സി.പി. ലോഹാനിയും ഇന്ത്യൻ സിനിമാ താരം മാലാ സിൻഹയും യാത്രക്കാരായി ഉണ്ടായിരുന്നു.
ഈ സാഹസിക നീക്കത്തിന് ശേഷം സുബേദിയും കൂട്ടാളികളും മാസങ്ങളോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ നാഗേന്ദ്ര ധുങ്കലിനൊഴികെ മറ്റെല്ലാ അംഗങ്ങളെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. പിന്നീട്, 1980-ലെ ചരിത്രപരമായ ഹിതപരിശോധനയ്ക്ക് തൊട്ടുമുമ്പ് അവർ നേപ്പാളിലേക്ക് മടങ്ങി.
നേപ്പാളിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് എന്ന നിലയിൽ നീതിന്യായ രംഗത്ത് ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയാണ് സുശീല കാർക്കി. അഴിമതിക്കെതിരെ കർശന നിലപാട് സ്വീകരിച്ച അവർക്ക് വലിയ ജനപിന്തുണയുണ്ട്. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള ഒരു കുടുംബത്തിൽ നിന്നാണ് സുശീല കാർക്കി വരുന്നത് എന്നതിനാൽ, അവരുടെ സ്ഥാനാർത്ഥിത്വം കൂടുതൽ ശ്രദ്ധ നേടുന്നു. രാഷ്ട്രീയമായി തിളച്ചു മറിയുന്ന നേപ്പാളിൽ സുശീല കാർക്കിക്ക് ഇടക്കാല ഭരണത്തിൻ്റെ നേതൃത്വം ലഭിക്കുമോ എന്ന് ഉറ്റുനോക്കുമ്പോഴും കുടുംബത്തിൽ വീണകരിനിഴൽ അവരെ ഇപ്പോഴും പിന്തുടരുകയാണ് .






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.