കൊച്ചിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കൊച്ചി: കൊച്ചിയിൽ വീണ്ടും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.

നഗരത്തിൽ രണ്ടിടങ്ങളിൽ നിന്നായാണ് പ്രതികളായ രണ്ട് യുവാക്കൾ അറസ്റ്റിലായത്. എറണാകുളം തൃക്കാക്കര നോർത്ത് വട്ടേക്കുന്നം മുട്ടാർ തുരുത്തുമ്മേൽ വീട്ടിൽ സഫൽ (33), ചക്കരപ്പറമ്പ് കാണിയവേലി വീട്ടിൽ തൻവീർ (27) എന്നിവരാണ് പിടിയിലായത്. ഇവരിൽ സഫലിനെ എളമക്കരക്കടുത്ത് പുന്നക്കൽ ഭാഗത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
വെണ്ണല ഭാഗത്ത് നിന്നാണ് തൻവീർ പിടിയിലായത്. സഫലിൻ്റെ പക്കൽ 5.14 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. തൻവീറിൻ്റെ പക്കൽ 2.58 ഗ്രാം എംഡിഎംഎയും കണ്ടെത്തി.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരം നർകോടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ അബ്‌ദുൾ സലാമിൻ്റെ നേതൃത്വത്തിലുള്ള കൊച്ചി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !