മോദിയുടെയും അമ്മയുടെയും എഐ വിഡിയോ; ബിജെപിയുടെ പരാതിയിൽ കോൺഗ്രസിന് എതിരെ എഫ്ഐആർ

ന്യൂഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമ്മ ഹീരാബെൻ മോദിയുടെയും എഐ നിർമിത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനു കോൺഗ്രസിന് എതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്.

മോദിയെയും അമ്മയെയും പരിഹസിക്കുന്നതാണു വിഡിയോ എന്നു കാണിച്ച് ബിജെപി ഡൽഹി തിരഞ്ഞെടുപ്പ് സെൽ കൺവീനർ സങ്കേത് ഗുപ്ത നൽകിയ പരാതിയിലാണ് നോർത്ത് അവന്യൂ പൊലീസിന്റെ നടപടി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 318(2), 336(3)(4), 340(2), 352, 356(2), 61(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
സ്ത്രീത്വത്തെ അപമാനിക്കുന്നതാണു വിഡിയോ എന്നാണ് സങ്കേത് ഗുപ്ത പരാതിയിൽ പറയുന്നത്. തന്നെ വോട്ടിനു വേണ്ടി ഉപയോഗിക്കരുതെന്നു സ്വപ്നത്തില്‍ മോദിയോട് അമ്മ പറയുന്നതാണു വിഡിയോ. മോദിയെയും അമ്മയെയും വിഡിയോയിലൂടെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു.
വിഡിയോയ്‌ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. എന്നാൽ, വിഡിയോ ഒരു രക്ഷിതാവ് തന്റെ കുട്ടിയെ പഠിപ്പിക്കുന്നതിനെ കുറിച്ചുള്ളതാണെന്നും പ്രധാനമന്ത്രിയുടെ അമ്മയെ വിഡിയോയിൽ അപമാനിച്ചിട്ടില്ലെന്നും കോൺഗ്രസ് വിശദീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !