ഓസ്‌ട്രേലിയ: മെൽബണിൽ കങ്കാരുവിനെ സഹായിക്കാൻ ഇറങ്ങി രണ്ടു നഴ്‌സുമാർ മരണപ്പെട്ടു.
മെൽബണിൽ, ഫ്രീവേയിൽ വാഹനം നിർത്തി കങ്കാരുവിനെ സഹായിക്കാൻ ഇറങ്ങിയ നേപ്പാൾ വംശജരായ രണ്ടു നഴ്‌സുമാർ മറ്റൊരു വാഹനം ഇടിച്ചു കൊല്ലപ്പെട്ടു.
"സരള ഖഡ്ക", "അരുജ സുവാൾ" എന്ന 30 വയസ്സുള്ള രണ്ടു നഴ്‌സുമാരുമാണ് കൊല്ലപ്പെട്ടത്. ഇതിൽ സുവാളിന്റെ 30-ാം ജന്മദിനം ആഘോഷിച്ച ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ഒരു നഴ്‌സ് സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച രാത്രി ഓസ്‌ട്രേലിയയിലെ മെൽബണിൽ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ട കംഗാരുവിനെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ്, അമിത വേഗത്തിൽ എത്തിയ മറ്റൊരു വാഹനം ഇവരുടെ കാറിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിടെ നിയന്ത്രണം വിട്ട് ഇവരുടെ മേൽ ഇടിച്ചു കയറിയത്. പോലീസ് എത്തുന്നത് വരെ ഇടിച്ച കാറിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ നിന്നിരുന്നു.
തിരക്കേറിയ റോഡുകളിൽ വാഹനം നിർത്തുന്നതിനുപകരം ഫ്രീവേയിൽ വാഹനമോടിക്കുന്നവർ റോഡരുകിൽ പരിക്കേറ്റ മൃഗങ്ങളെ കണ്ടാൽ പരിശീലനം ലഭിച്ചവരെ ബന്ധപ്പെടാൻ വന്യജീവി രക്ഷാ സംഘങ്ങൾ വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.
“റോഡരികിൽ ഒരു മൃഗത്തെ കാണുമ്പോൾ ആളുകൾക്ക് വിഷമമുണ്ടാകും, പക്ഷേ രക്ഷാ സംഘടനകളെ വിളിക്കുന്നതാണ് സുരക്ഷിതം,” WIRES വക്താവ് പറഞ്ഞു.
ഈ വർഷം ഇതുവരെ സംസ്ഥാനത്തെ റോഡുകളിൽ 203 പേർ മരിച്ചതായി വിക്ടോറിയ പോലീസ് പറഞ്ഞു, ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 11 കൂടുതലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.