തമിഴ്നാട്ടിൽ ഒരു സ്ത്രീയെ 4 സ്ത്രീകൾ ചേർന്ന് കെട്ടിയിട്ട് ആക്രമിച്ചു

ചെന്നൈ : തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പൻറുട്ടിക്ക് സമീപം നാല് സ്ത്രീകള്‍ ചേർന്ന് മറ്റൊരു സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.


ഭാഗികമായി വിവസ്ത്രയാക്കിയ ശേഷമാണ് സംഘം ചേർന്ന് സ്ത്രീയെ മർദിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരത നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്, മറ്റ് മൂന്ന് പേർ ഒളിവിലാണ്.

സാരി അഴിച്ചെടുത്ത ശേഷം സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. നാല് സ്ത്രീകൾ ചേർന്ന് ഇരയാക്കപ്പെട്ട സ്ത്രീയെ അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ കാണാം.


‘നീ ഒരു നായയ്ക്ക് സമമാണ്’ എന്ന് കൂട്ടത്തിലുള്ള സ്ത്രീ ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വടി ഉപയോഗിച്ച് ഇരയാക്കപ്പെട്ട സ്ത്രീയെ അടിക്കുന്നതും, ഒരാൾ മുടിയിൽ പിടിച്ചു വലിക്കുന്നതും കാണാം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കടലൂർ പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !