വാഷിംഗ്ടൺ: ഇന്ത്യയെയും റഷ്യയെയും പരിഹസിച്ച് ട്രംപ്.
"കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ! എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു."
ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ നരേന്ദ്ര മോദി, പുടിൻ, ഷീ ജിൻപിംഗ് എന്നിവർ ഒരുമിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ട്രംപിന്‍റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിച്ച ടിയാൻജിൻ എസ്‍സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും ഉൾപ്പെടെ നിരവധി ലോക നേതാക്കൾ പങ്കെടുത്തിരുന്നു.
കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർഷങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലാണ്. വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകുന്നത്.
"ഇതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല": ഡൊണാൾഡ് ട്രംപിന്റെ 'നഷ്ടപ്പെട്ട ഇന്ത്യ, റഷ്യ ഏറ്റവും ആഴമേറിയതും ഇരുണ്ടതുമായ ചൈനയിലേക്ക്' എന്ന പോസ്റ്റിനെക്കുറിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.