ലെസ്റ്റര്‍ : ജീവിതം രക്ഷപ്പെടുകയാണെന്ന് കരുതി പ്രതീക്ഷയുടെ പച്ചത്തുരുത്തിലേക്ക് വിമാനം കയറിയവരായിരുന്നു ശ്രീ സാംസണും ശ്രീമതി ബ്ലെസി സാംസണും. ഒപ്പം രണ്ട് പെണ് മക്കളും. റാന്നി തിരുവല്ലക്കാരായ ശ്രീ സാംസണിന്റെയും ശ്രീമതി ബ്ലെസി സാംസൺന്റെയും വര്‍ഷങ്ങളായുള്ള പരിശ്രമമായിരുന്നു ബ്രിട്ടനിലേക്കുള്ള യാത്ര.
എന്നാല്‍ സ്വപ്നം കണ്ട ജീവിതം കയ്യെത്തിപ്പിടിക്കാനിരിക്കെ അസുഖങ്ങള്‍ ഓരോന്നായി ശ്രീമതി ബ്ലെസി സാംസൺനെ തേടിയെത്തി. ഒടുവില്‍ നാട്ടിലേക്ക് പോയി ചികിത്സ തേടാമെന്ന് നിനച്ചിരിക്കേ അതിനു മുന്നേ മരണം തേടിയെത്തി. രണ്ട് പെണ് മക്കളേയും ശ്രീ സാംസണിനെ ഏല്‍പ്പിച്ച് മരണത്തിലേക്ക് പോയ പ്രിയപ്പെട്ടവളുടെ മൃതദേഹം എങ്ങനേയും മകളെ അവസാന നോക്കു കാണാന്‍ കാത്തിരിക്കുന്ന മാതാപിതാക്കള്‍ക്ക് അരികിലേക്ക് എത്തിക്കാന്‍ ഒരു കൈ സഹായം തേടുകയാണ് ശ്രീ സാംസണ് ഇപ്പോള്‍.
കോവിഡാനന്തര കാലത്ത് ബ്രിട്ടനിലേക്ക് കുടിയേറിയ ആയിരക്കണക്കിന് കെയറര്‍മാരില്‍ ഒരാളായിരുന്നു ശ്രീ സാംസണും ഭാര്യ ശ്രീമതി ബ്ലെസിയും. 2023 മാര്‍ച്ചില്‍ ലെസ്റ്ററില്‍ എത്തിയ ഇവര്‍ക്ക് വെറും അഞ്ച് മാസം മാത്രമാണ് കെയര്‍ ഹോമില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞത്. നിരന്തരമായി അലട്ടിയിരുന്ന ആരോഗ്യ പ്രശ്നങ്ങളാലും, NHS സംവിധാനങ്ങളുടെ അനാസ്ഥയാലും മതിയായ ചികിത്സ കിട്ടാതെ മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയിലിയര്‍ ബാധിച്ച് സെപ്റ്റംബര്‍ 21 ഞാറാഴ്ച്ച ശ്രീമതി ബ്ലെസി സാംസൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ശ്രീമതി ബ്ലെസി ചികിത്സയിലായിരുന്ന കാലത്ത് സാംസണ് ജോലി സ്ഥലത്ത് നിന്നും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയും ഭാര്യയും17ഉം, 12ഉം വയസുള്ള രണ്ട് പെണ് മക്കളും അദ്ദേഹത്തിന്റെ ഡിപെന്റന്റ് വിസയിലേക്ക് മാറുകയും ചെയ്തിരുന്നു. ശ്രീ സാംസണ് മാത്രമായിരുന്നു രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗം. അദ്ദേഹം പരമാവധി ശ്രമിച്ചിട്ടും കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങള്‍ പോലും നിറവേറ്റാന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് ഭാര്യ ശ്രീമതി ബ്ലെസിയുടെ മരണവും എത്തിയത്.
നാട്ടില്‍ തിരുവല്ല റാന്നിക്കാരിയായ ശ്രീമതി ബ്ലെസി സാംസൺ വളര്‍ന്നതെല്ലാം മധ്യപ്രദേശിലാണ്. ബാംഗ്ലൂരിലായിരുന്നു ശ്രീമതി ബ്ലെസി പഠനം പൂര്‍ത്തിയാക്കിയത്.
നാട്ടില്‍ പോയി തക്കതായ ചികിത്സകള്‍ നടത്തി തിരിച്ചു വന്ന് ജോലിയില്‍ പ്രവേശിക്കണം എന്ന ആഗ്രഹം സഫലമാക്കാതെയാണ് ശ്രീമതി ബ്ലെസി സാംസൺ അകാലത്തില്‍ ജീവിതത്തോട് വിട പറഞ്ഞത്. അത് കൊണ്ട് തന്നെ പ്രിയപ്പെട്ടവളുടെ ഭൗതിക ദേഹം നാട്ടിലെത്തിച്ച് മാതാപിതാക്കള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ഒരുക്കണം എന്നതാണ് ശ്രീ സാംസന്റെ ആഗ്രഹം. മകളുടെ മൃതദേഹം അവസാന നോക്ക് കാണാന്‍ കാത്തിരിക്കുകയാണ് ശ്രീമതി ബ്ലെസിയുടെ മാതാപിതാക്കള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.