മാരാരിക്കുളം: ബേക്കറിയിൽ നിന്ന് കളഞ്ഞുകിട്ടിയ 6 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഒരു ബേക്കറി ഉടമ.
മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെത്തി പള്ളിയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഡുഡു ബേക്ക്സ് എന്ന സ്ഥാപനത്തിന്റെ ഉടമ രശ്മിയാണ് സത്യസന്ധതയുടെ ഈ മാതൃക കാട്ടിയത്. സെപ്റ്റംബർ 20ന് തന്റെ കടയിൽ വെച്ച് കളഞ്ഞുകിട്ടിയ മാല, രശ്മി ഉടൻതന്നെ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.തുടർന്ന്, ജനമൈത്രി പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മാലയുടെ യഥാർത്ഥ ഉടമസ്ഥനായ പള്ളിത്തോട് സ്വദേശി ജോയലിനെ കണ്ടെത്താൻ കഴിഞ്ഞു.സെപ്റ്റംബർ 24ന് മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ വെച്ച് ഇൻസ്പെക്ടർ എസ്എച്ച്ഒ എ വി ബിജുവിന്റെ സാന്നിധ്യത്തിൽ രശ്മി മാല ജോയലിന് കൈമാറി.
0
വ്യാഴാഴ്ച, സെപ്റ്റംബർ 25, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.