കോട്ടയം:പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഷ്കരിച്ച ഉച്ചഭക്ഷണമെനു സെപ്റ്റംബർ ഒന്നുമുതൽ നിർബന്ധമായും നടപ്പാക്കണമെന്ന നിർദേശം വൈകുന്നു. അതേസമയം അങ്കണവാടികളിൽ ന്യൂട്രി ലഡുമുതൽ മുട്ടബിരിയാണിവരെ നൽകാനുള്ള പുതിയ മെനുവിന്റെ ഉദ്ഘാടനം ചൊവാഴ്ച നടക്കും. ഉദ്ഘാടനം നടന്നാലും അങ്കണവാടികളിൽ പുതിയ മെനു പൂർണമായി നടപ്പാക്കുന്നത് വൈകും.
സ്കൂൾവിദ്യാർഥികളുടെ ഇഷ്ടവും ആരോഗ്യവും പരിഗണിച്ച് മെനു പരിഷ്കരിക്കാനുള്ള വകുപ്പ് തീരുമാനം സ്കൂൾ തുറന്നപ്പോൾ മന്ത്രി അറിയിച്ചെങ്കിലും, പലയിടത്തും ഇതേക്കുറിച്ച് വ്യക്തമായ ധാരണ ഇനിയുമുണ്ടായിട്ടില്ല. തുക കണ്ടെത്തുന്നതിൽമുതൽ വിഭവങ്ങൾ തയ്യാറാക്കുന്നതിൽവരെയുള്ള പൊരുത്തക്കേടുകളാണ് ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോഴും പലയിടത്തും മെനു നടപ്പാക്കാൻ കഴിയാത്തതിന് കാരണം.ഇതിനോടകം ചില ജില്ലകളിൽ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി എന്നിവ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയെങ്കിലും കൂടുതൽ സ്കൂളുകളിലും പഴയ മെനുവാണ് തുടരുന്നത്. ഇതേവരെ വകുപ്പിന്റെ സൈറ്റിൽ പുതിയ മെനു അപ്‌ലോഡ് ചെയ്തിട്ടില്ല. അതിനാൽ അധ്യാപകർക്ക് വിവരങ്ങൾ പഴയപടി അപ്‌ലോഡ് ചെയ്യാം. അതിൽ അവർക്കും ചെറുതല്ല, ആശ്വാസം. അവധിക്കാലത്ത് പാചകത്തൊഴിലാളികൾക്ക് പുതിയ വിഭവങ്ങൾ തയ്യാറാക്കുന്നതിൽ പരിശീലനം നൽകിയെങ്കിലും, എത്രത്തോളം പ്രായോഗികമാകുമെന്നതാണ് ചില അധ്യാപകർ പങ്കുവെക്കുന്ന ആശങ്ക
നിലവിൽ സ്കൂളുകളിൽ ലഭിക്കുന്ന ഫോർട്ടിഫൈഡ് അരിയുപയോഗിച്ച് ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, തക്കാളി റൈസ്, കോക്കനട്ട് റൈസ് എന്നിവയിലൊന്ന് തയ്യാറാക്കണം. ഒപ്പം, വെജിറ്റബിൾ കറിയോ കുറുമയോ നൽകണം. അല്ലാത്ത ദിവസങ്ങളിൽ മുമ്പത്തെപ്പോലെ ചോറിനൊപ്പം കറിയും തോരനും. സാധ്യതയനുസരിച്ച് ചിക്കനും നൽകണം. രക്ഷിതാക്കളടങ്ങുന്ന കമ്മിറ്റിയിൽ മെനു അവതരിപ്പിച്ച് അവ നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും വകുപ്പിന്റെ നിർദേശത്തിലുണ്ട്.കുട്ടികളിലെ വിളർച്ചയും അമിതവണ്ണവും ഒഴിവാക്കാനാണ് മെനു പരിഷ്കരണം നടത്തുന്നതെങ്കിൽ ഫ്രൈഡ് റൈസ്, ലെമൺ റൈസ് എന്നിവ നൽകിയാൽ പരിഹാരമാകുേമായെന്ന് ചിന്തിക്കണമെന്നാണ് കേരള ഗവണ്മെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മയിൽ പറയുന്നത്. നിലവിൽ സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ കേന്ദ്ര, സംസ്ഥാന വിഹിതമായി പ്രീ-പ്രൈമറി ആൻഡ് പ്രൈമറി, അപ്പർ പ്രൈമറി വിഭാഗം ഒരു കുട്ടിക്ക് യഥാക്രമം 6.78 രൂപ, 10.17 രൂപ നിരക്കിലാണ് നൽകുന്നത്. സർക്കാർ സൗജന്യമായി അരിയും പാചകത്തൊഴിലാളിയുടെ ശമ്പളവും നല്കുന്നുണ്ട്. മറ്റു ചെലവുകൾക്കായി സർക്കാർപണം തികയാതെവന്നാൽ, പുതിയ മെനുപ്രകാരം 100 വിദ്യാർഥികളുള്ള
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.