ബെംഗളൂരു: യുഎസില്‍നിന്ന് എന്‍ജിനുകള്‍ ലഭിക്കാനുള്ള കാലതാമസം തേജസ് യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തെ ബാധിക്കുന്നു. അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കാണ് തേജസ് വിമാനങ്ങള്‍ക്കുള്ള എന്ജിന് നല്‍കേണ്ടത്
എന്നാല്‍, ഇത് വൈകുന്നതിനാല്‍ വിമാനനിര്‍മാണം ലക്ഷ്യമിട്ടപ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നു ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്(എച്ച്എഎല്‍) എംഡിയും ചെയര്‍മാനുമായ ഡോ. ഡി.കെ. സുനില്‍ ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തേജസ് വിമാനങ്ങളുടെ അറുപതുശതമാനം ഘടകങ്ങളും തദ്ദേശീയമായി നിര്‍മിക്കുന്നതാണ്. എന്നാല്‍, എന്ജിന് യുഎസില്‍നിന്നാണ് എത്തേണ്ടത്.ഈ സാമ്പത്തികവര്‍ഷം വ്യോമസേനയ്ക്ക് 12 വിമാനങ്ങള്‍ കൈമാറണമെന്നാണു കരാര്‍. ഇത് സാധിക്കുമോയെന്ന സംശയത്തിലാണ് എച്ച്എഎല്‍ അധികൃതര്‍. ജനറല്‍ ഇലക്ട്രിക് അധികൃതരുമായി വിഷയം ചര്‍ച്ചചെയ്തെന്നും എന്ജിന് കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും എച്ച്എഎല്‍ ചെയര്മാന് പറഞ്ഞുഈ സാമ്പത്തികവര്‍ഷം 10 വിമാനങ്ങളെങ്കിലും വ്യോമസേനയ്ക്കു കൈമാറാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. വിമാനത്തിന്റെ സോഫ്റ്റ്വേര്‍, മിസൈല്‍ ഫയറിങ് സംവിധാനങ്ങളില്‍ ചില പിഴവുകളുണ്ടായിരുന്നെന്നും ഇത് ഉടന്‍തന്നെ പരിഹരിക്കുമെന്നും ചെയര്മാന് പറഞ്ഞു.യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിനുള്ള സമയപരിധി പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്‍ പാലിക്കുന്നില്ലെന്ന് വ്യോമസേനയില്‍നിന്ന് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് ചെയര്‍മാന്റെ വിശദീകരണം.യുഎസില്‍നിന്ന് എന്‍ജിനുകള്‍ ലഭിക്കാനുള്ള കാലതാമസം യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തെ ബാധിക്കുന്നു, സമയപരിധി എച്ച് എ എൽ പാലിക്കുന്നില്ലെന്നും വിമർശനം...
0
വ്യാഴാഴ്ച, സെപ്റ്റംബർ 18, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.