ശ്രീനഗർ: ജമ്മു-കശ്മീരിലെ ഹസ്രത്ബാൽ പള്ളി നവീകരിച്ച ശേഷം സ്ഥാപിച്ച ശിലാഫലകത്തിലെ അശോകസ്തംഭം തകർത്തു. വെള്ളിയാഴ്ചയുണ്ടായ സംഭവത്തിൽജമ്മു-കശ്മീർ പോലീസ് കേസെടുത്തു
ഇസ്‌ലാമിക ആരാധനാലയങ്ങളിൽ ചിഹ്നങ്ങൾ പാടില്ലെന്ന് പറഞ്ഞ് ഒരു സംഘമാളുകളാണ് ആക്രമണം നടത്തിയത്. സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പിഡിപിയും രംഗത്തെത്തി.പള്ളിയിൽ അശോകസ്തംഭം സ്ഥാപിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നും അക്രമികളെ കുറ്റംപറയാനാവില്ലെന്നും ഒമർ അബ്ദുല്ല പറഞ്ഞു. അശോകചിഹ്നം രാജ്യത്തിന്റെ പരമാധികാരത്തെയും അഭിമാനത്തെയും പ്രതിനിധാനം ചെയ്യുന്നതാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും െലഫ്.ഗവർണർ മനോജ് സിൻഹ പ്രതികരിച്ചു.
അശോകസ്തംഭം തകർത്തവർ തീവ്രവാദികളാണെന്നും പൊതുമുതൽ നശിപ്പിച്ചതടക്കം ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും ജമ്മു-കശ്മീർ വഖഫ് ബോർഡ് അധ്യക്ഷ ദരക്ഷൺ അന്ദ്രാബിയും ബിജെപി നേതാക്കളും ആവശ്യപ്പെട്ടു.വഖഫ് ബോർഡിന്‍റെ കീഴിലുള്ള ഹസ്രത്ത്ബാൽ പള്ളി നവീകരണം കഴിഞ്ഞ് ഈയിടെയാണ് തുടറന്നുകൊടുത്തത്. ഈ സമയത്താണ് അശോകസ്തംഭം ഉൾപ്പെടുത്തിയ ശിലാഫലകം സ്ഥാപിച്ചത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.