കൊച്ചി: വസ്ത്രങ്ങൾക്കുള്ള ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തുന്നത് ഇവയുടെ വിലവർധനയ്ക്ക് കാരണമാകും. 2017-ൽ നിശ്ചയിച്ച ജിഎസ്ടി നിരക്ക് 1,000 രൂപ വരെ മൂല്യമുള്ള വിൽപ്പനയ്ക്ക് അഞ്ച് ശതമാനവും അതിന് മുകളിലുള്ള വിൽപ്പനയ്ക്ക് 12 ശതമാനവുമായിരുന്നു.
പുതിയ നിരക്കനുസരിച്ച് 1,000 രൂപ എന്ന പരിധി 2,500 രൂപയിലേക്ക് ഉയർത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ എട്ട് വർഷത്തിലുണ്ടായ പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ ഇത് ഒട്ടും ആശ്വാസം നൽകുന്നതല്ലെന്ന് വസ്ത്രവ്യാപാരികൾ പറയുന്നു. ഇതിനിടെയാണ് 2,500 രൂപയ്ക്ക് മുകളിലുള്ള വിൽപ്പനയ്ക്ക് 18 ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുള്ളത്.പുതുക്കി നിശ്ചയിച്ച ജിഎസ്ടി നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ ധനമന്ത്രിയോടും ജിഎസ്ടി കൗൺസിൽ അംഗങ്ങളോടും അഭ്യർഥിച്ചു. വൻകിട കുത്തകകളും ഓൺലൈൻ ഭീമന്മാരും ഉയർത്തുന്ന ഭീഷണിമൂലം വസ്ത്രവ്യാപാര മേഖല ഇപ്പോൾത്തന്നെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്ഈ സാഹചര്യത്തിൽ അഞ്ച് ശതമാനത്തിലേക്ക് നികുതിനിരക്ക് പുതുക്കിനിശ്ചയിക്കണമെന്ന് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ നിവേദനത്തിലൂടെ അഭ്യർഥിച്ചു.വസ്ത്രങ്ങൾക്കുള്ള ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തുന്നതിൽ ആശങ്കപെട്ട് വസ്ത്രവ്യാപാരികൾ.
0
ഞായറാഴ്ച, സെപ്റ്റംബർ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.