അമ്മയെ പ്രതിയാക്കി ഫൊറന്‍സിക് പരിശോധന, സഹോദരങ്ങള്‍ തമ്മിലുള്ള അവിഹിതബന്ധമാണ് കുഞ്ഞിന്റെ ദാരുണമായ കൊലപാതകത്തിന് കാരണമെന്ന് പോലീസ്.

ബാലരാമപുരം: രണ്ടു വയസ്സുള്ള കുഞ്ഞിനെ അമ്മാവന്‍ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടു മാസത്തിനു ശേഷം കുഞ്ഞിന്റെ അമ്മയെ പ്രതിയാക്കി പോലീസ്. ഫൊറന്‍സിക് പരിശോധനകള്‍, നുണപരിശോധനാഫലം എന്നിവയുടെ അടിസ്ഥാനത്തിലാണ് കോട്ടുകാല്‍കോണം മിഠാന്നൂര്‍കോണം സ്വദേശിനിയായ ശ്രീതുവിനെ പോലീസ് അറസ്റ്റുചെയ്തത്

സംഭവത്തിനു ശേഷം പാലക്കാട്ടേക്കു താമസം മാറ്റിയ ശ്രീതുവിനെ അവിടെനിന്നാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീതുവിന്റെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ ഹരികുമാര്‍ ജയിലിലാണ്.ജനുവരി 30-ന് പുലര്‍ച്ചെ അഞ്ചിനാണ് കൊലപാതകം നടന്നത്. കോട്ടുകാല്‍കോണം വാറുവിളാകത്ത് വീട്ടിലാണ് ശ്രീതുവും മകള്‍ ദേവേന്ദുവും അമ്മയും സഹോദരന്‍ ഹരികുമാറും താമസിച്ചിരുന്നത്

സഹോദരങ്ങള്‍ തമ്മിലുള്ള അവിഹിതബന്ധമാണ് കുഞ്ഞിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഹരികുമാര്‍ പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെറിയുന്നതു കണ്ടിട്ടും ശ്രീതു തടഞ്ഞില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. നേരത്തേ ശ്രീതുവിനെ നുണപരിശോധനയ്ക്ക്(പോളിഗ്രാഫ്) വിധേയയാക്കിയിരുന്നു. ശ്രീതുവും ഹരികുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും വാട്സാപ്പ് ചാറ്റുകളും ഫോറന്‍സിക് പരിശോധനയില്‍ ശേഖരിച്ചിരുന്നു.

ദേവേന്ദുവിന്റെ മരണത്തെത്തുടര്‍ന്ന് ശ്രീതുവിനെ പോലീസ് ചോദ്യംചെയ്തിരുന്നെങ്കിലും പ്രതിയാക്കാനുള്ള തെളിവുകള്‍ ലഭിച്ചിരുന്നില്ല. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന നെല്ലിവിള സ്വദേശി ഷാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീതുവിനെ അറസ്റ്റുചെയ്തിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഹരികുമാറിനെ പോലീസ് നുണപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. ബാലരാമപുരം പോലീസ് എസ്എച്ച്ഒ ധര്‍മജിത്തിന്റെയും എസ്ഐ രാജേഷിന്റെയും നേതൃത്വത്തിലാണ് പാലക്കാട് കൊഴിഞ്ഞാംപാറയിലെത്തി ശ്രീതുവിനെ കസ്റ്റഡിയിലെടുത്തത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !