മാനവികതയുടെ സ്നേഹം വിളമ്പി എടപ്പാൾ സി.എച്ച് സെൻ്റർ സ്നേഹ സ്പർശം

എടപ്പാൾ :ഐക്യത്തിൻ്റെയും, മാനവികതയുടെയും സ്നേഹം വിളമ്പി എടപ്പാൾ അങ്ങാടി സി.എച്ച് കൾച്ചറൽ സെൻ്റർ നടത്തിയ സ്നേഹസ്പർശം. പ്രദേശത്തെ ഇരുനൂറിലതികം പ്രായമായവർക്ക് ഓണത്തോടനുബന്ധിച്ച് ഓണപ്പുടവ നൽകുന്ന പരിപാടി മതസൗഹാർദ്ദ വേദി കൂടിയായി മാറി.

മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുതൂർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ഏതൊരു വിജയത്തിനും പ്രായമായ മാതാപിതാക്കളുടെ പ്രാർഥനയുടെ പങ്ക് വലുതാണെന്ന് ഇബ്രാഹിം മൂതൂർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ വി.കെ.എ മജീദ് അധ്യക്ഷനായി. മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തി.
പ്രമുഖ വേദ പണ്ഡിതൻ ഡോ.നാറാസ് ഇട്ടി രവി നമ്പൂതിരി ചടങ്ങിൽ വിശിഷ്ടാതിഥിയായി. പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥ്, ടി.പി ഹൈദറലി, ഫ്ളവേഴ്സ് ചാനൽ ടോപ്പ് സിങ്ങർ പാർഥിവ്, സി.രവീന്ദ്രൻ, കെ.ടി ബാവ ഹാജി, റഫീക് പിലാക്കൽ,സുരേഷ് പോൽപ്പാക്കര, ടി.ഹാരിസ്, മുഹമ്മദ്കുട്ടി , കെ.വി ബാവ, കരിമ്പിൽ റഹ്മത്ത്, എം.വി ആയിഷ,മുഹമ്മദ് കുട്ടി എടപ്പാൾ,ഇസ്മായിൽ എന്നിവർ സംസാരിച്ചു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !