സെപ്റ്റംബർ 3 പൂരാടം മുതൽ 7 ചതയം വരെ കായംകുളം കൃഷ്ണപുരം കൊട്ടാരത്തിൽ പൂക്കളവും വൈദ്യുത ദീപാലങ്കാരവും ആസ്വദിക്കുന്നതിനായി സൗജന്യപ്രവേശനം ഒരുക്കുന്നു.

"ഓണാഘോഷം 2025"

കേരള സർക്കാരിൻ്റെ 2025 ഓണാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള കായംകുളം കൃഷ്ണപുരം കൊട്ടാരത്തിൽ അത്തം മുതൽ ഉത്രാടം വരെ കൊട്ടാരത്തിൽ ഇടുന്ന പൂക്കളവും, സെപ്റ്റംബർ 3 പൂരാടം മുതൽ സെപ്റ്റംബർ 7 ചതയം വരെ രാത്രിയിൽ വൈദ്യുത ദീപാലങ്കാരവും ഒരുക്കുന്നു.

വൈദ്യുത ദീപാലങ്കാരം ആസ്വദിക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ രാത്രി 8 മണി വരെ കൊട്ടാരം പൂന്തോട്ടത്തിൽ സൗജന്യപ്രവേശനം ഉണ്ടായിരിക്കുന്നതാണെന്ന് ചാർജ്ജ് ഓഫീസർ സി. അനൂപ് അറിയിക്കുകയുണ്ടായി. പ്രസ്തുത ആഘോഷങ്ങൾ ദർശിക്കുന്നതിനായി എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും ഓഫീസർ അറിയിച്ചു.

      സി. അനൂപ്

ചാർജ്ജ് ഓഫീസർ

9495819063,

9539674522



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !