എടപ്പാൾ :ഐക്യത്തിൻ്റെയും, മാനവികതയുടെയും സ്നേഹം വിളമ്പി എടപ്പാൾ അങ്ങാടി സി.എച്ച് കൾച്ചറൽ സെൻ്റർ നടത്തിയ സ്നേഹസ്പർശം. പ്രദേശത്തെ ഇരുനൂറിലതികം പ്രായമായവർക്ക് ഓണത്തോടനുബന്ധിച്ച് ഓണപ്പുടവ നൽകുന്ന പരിപാടി മതസൗഹാർദ്ദ വേദി കൂടിയായി മാറി.
മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുതൂർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ഏതൊരു വിജയത്തിനും പ്രായമായ മാതാപിതാക്കളുടെ പ്രാർഥനയുടെ പങ്ക് വലുതാണെന്ന് ഇബ്രാഹിം മൂതൂർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ വി.കെ.എ മജീദ് അധ്യക്ഷനായി. മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തി.മാനവികതയുടെ സ്നേഹം വിളമ്പി എടപ്പാൾ സി.എച്ച് സെൻ്റർ സ്നേഹ സ്പർശം
0
ചൊവ്വാഴ്ച, സെപ്റ്റംബർ 02, 2025
പ്രമുഖ വേദ പണ്ഡിതൻ ഡോ.നാറാസ് ഇട്ടി രവി നമ്പൂതിരി ചടങ്ങിൽ വിശിഷ്ടാതിഥിയായി. പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥ്, ടി.പി ഹൈദറലി, ഫ്ളവേഴ്സ് ചാനൽ ടോപ്പ് സിങ്ങർ പാർഥിവ്, സി.രവീന്ദ്രൻ, കെ.ടി ബാവ ഹാജി, റഫീക് പിലാക്കൽ,സുരേഷ് പോൽപ്പാക്കര, ടി.ഹാരിസ്, മുഹമ്മദ്കുട്ടി , കെ.വി ബാവ, കരിമ്പിൽ റഹ്മത്ത്, എം.വി ആയിഷ,മുഹമ്മദ് കുട്ടി എടപ്പാൾ,ഇസ്മായിൽ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.