ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എംപിയും മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വൽ രേവണ്ണയെ പരപ്പന അഗ്രഹാര ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു. രേവണ്ണയ്ക്ക് ദിവസേന 522 രൂപ വേതനം ലഭിക്കും.
മറ്റ് തടവുകാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുക, കടമെടുത്ത പുസ്തകങ്ങളുടെ രേഖകൾ സൂക്ഷിക്കുക എന്നിവയാണ് രേവണ്ണയുടെ പ്രധാന ചുമതലകൾ എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ജയിൽ നിയമങ്ങൾ അനുസരിച്ച് ജീവപര്യന്തം തടവുകാർ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ ചെയ്യേണ്ടതുണ്ടെന്നും അവരുടെ കഴിവും താൽപര്യവും അനുസരിച്ചാണ് ജോലികൾ നൽകുന്നതെന്നും ഒരു ജയിൽ ഉദ്യോഗസ്ഥ പിടിഐയോട് പ്രതികരിച്ചു.ഭരണനിർവഹണ വിഭാഗത്തിൽ ജോലി ചെയ്യാൻ രേവണ്ണ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ജയിൽ അധികൃതർ അദ്ദേഹത്തെ ലൈബ്രറിയിലേക്ക് നിയമിക്കുകയായിരുന്നുവെന്നാണ് വിവരം. സാധാരണയായി തടവുകാർ ആഴ്ചയിൽ മൂന്ന് ദിവസം ജോലി ചെയ്യേണ്ടതുണ്ട്. മാസത്തിൽ കുറഞ്ഞത് 12 ദിവസമെങ്കിലും ജോലി ചെയ്യേണ്ടി വരുംവീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും അത് ചിത്രീകരിക്കുകയും ചെയ്ത കേസിൽ ഓഗസ്റ്റ് മാസത്തിലാണ് രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്. കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രേവണ്ണ ചിത്രീകരിച്ച അശ്ലീല ദൃശ്യങ്ങളടങ്ങിയ ഒരു പെൻ ഡ്രൈവ് പ്രചരിച്ചതോടെയാണ് പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസുകൾ പുറത്തുവന്നത്.തിരഞ്ഞെടുപ്പിൽ ഹാസനിൽ നിന്നുള്ള എൻഡിഎ സ്ഥാനാർഥിയായിരുന്നു രേവണ്ണ. ബിജെപിയും ജെഡി(എസ്)ഉം സംയുക്തമായാണ് രേവണ്ണയ്ക്ക് സ്ഥാനാർഥിത്വം നൽകിയത്. തന്നെ ഉൾപ്പെടുത്തിയ "അശ്ലീല വീഡിയോകൾ" മോർഫ് ചെയ്തതാണെന്നും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും രേവണ്ണ അവകാശപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.