അന്തര്‍വാഹിനി യുദ്ധക്കപ്പൽ നാവികസേനയ്ക്ക് കൈമാറി, നിര്‍മാണരംഗത്തെ മുന്നേറ്റമാണിതെന്ന് പ്രതിരോധമന്ത്രാലയം.

ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മിച്ച ആന്റി-സബ്മറൈന്‍ യുദ്ധക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിന്റെ പേരിലുള്ള ആന്ത്രോത്ത് അന്തര്‍വാഹിനി വേധ യുദ്ധക്കപ്പലാണ് സേനയ്ക്ക് കൈമാറിയത്. ഇന്ത്യന്‍മഹാസമുദ്രത്തില്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ സഹായിക്കുന്നതാണിത്

കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയേഴ്സാണ് നിര്‍മിച്ചത്. എട്ട് ആന്റി-സബ്മറൈന്‍ വാര്‍ഫെയര്‍-ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളില്‍ രണ്ടാമത്തേതാണിത്. പ്രതിരോധ നിര്‍മാണരംഗത്തെ സ്വയംപര്യാപ്തതയിലേക്കുള്ള മുന്നേറ്റമാണിതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു

ഏകദേശം 77 മീറ്റര്‍ നീളമുള്ള കപ്പല്‍ ഡീസല്‍ എന്‍ജിന്‍-വാട്ടര്‍ജെറ്റ് സംയോജനത്തിലൂടെ പ്രവര്‍ത്തിക്കുന്ന വലിയ യുദ്ധക്കപ്പലാണ്. ആധുനിക സാങ്കേതികവിദ്യയുള്ള ലഘു ടോര്‍പിഡോകളും ആഭ്യന്തരമായി വികസിപ്പിച്ച ആന്റി-സബ്മറൈന്‍ റോക്കറ്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 80 ശതമാനത്തില്‍ കൂടുതലും ആഭ്യന്തരഘടകങ്ങളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്


.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !