ആറന്മുള: യുവാക്കളെ ദമ്പതിമാര്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ച സംഭവത്തില്‍ ക്രൂര പീഡനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവോണ ദിവസമാണ് റാന്നി സ്വദേശിയായ യുവാവ് കൊടിയ മര്‍ദ്ദനത്തിന് ഇരയായത്. 29 കാരനായ യുവാവിനെ രശ്മിയാണ് വീട്ടിലേക്ക് വിളിച്ചത്.
ഇയാളെ രശ്മിയുടെ ഭര്‍ത്താവ് ജയേഷ് പെപ്പര്‍ സ്പ്രേ അടിച്ച് താഴെവീഴ്ത്തിയ ശേഷം സര്‍ജിക്കല്‍ ബ്ലെയ്ഡ് കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി. ഷാളുപയോഗിച്ച് കൈകള്‍ കെട്ടി മുറിയുടെ ഉത്തരത്തില്‍ തൂക്കിയിട്ടു. സൈക്കിള്‍ ചെയിന്‍ ചുറ്റിപ്പിടിച്ച് നെഞ്ചില്‍ ഇടിച്ചു. കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു ജനനേന്ദ്രിയത്തും പുറത്തും രശ്മി പെപ്പര്‍ സ്പ്രേ അടിച്ചു. വലതുകാലിലെ നഖങ്ങള്‍ക്കടിയില്‍ മൊട്ടുസൂചികള്‍ അടിച്ചുയറ്റി. കാലിലെ മുറിവിലേക്ക് പെപ്പര്‍സ്പ്രേ അടിച്ചു.അബോധാവസ്ഥയിലായ യുവാവിനെ രാത്രി എട്ടോടെ ജയേഷും രശ്മിയും ചേര്‍ന്ന് സ്കൂട്ടറില്‍ നടുക്കിരുത്തി പുതമണ്‍ പാലത്തിന് സമീപം തള്ളി. അതുവഴിയെത്തിയ ഓട്ടോറിക്ഷക്കാരനാണ് അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇവിടെ നിന്നുള്ള വിവരം ലഭിച്ചാണ് ആറന്മുള പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തത്.പരിക്കുകള്‍ ഗുരുതരമായതിനാല്‍ യുവാവിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. മൊഴികളിലെ വൈരുധ്യത്തില്‍ വഴിതെറ്റി; കണക്കുകൂട്ടിയുള്ള നീക്കത്തില്‍ പ്രതികളെ കുടുക്കിപത്തനംതിട്ട: ക്രൂരമര്‍ദനത്തിനിരയായ യുവാവ് ഭീഷണി ഭയന്ന് മൊഴി മാറ്റിപ്പറഞ്ഞത് പോലീസിനെ ആദ്യം വഴിതെറ്റിച്ചെങ്കിലും കണക്കുകൂട്ടിയുള്ള നീക്കങ്ങളാണ് യഥാര്‍ഥ പ്രതികളിലേക്കെത്തിച്ചത്. റാന്നി സ്വദേശി ദേഹോപദ്രവത്തില്‍ പരിക്കേറ്റ് കഴിയുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറന്മുള എസ്ഐ വിഷ്ണു മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു
.താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനും പ്രതിശ്രുതവരനും മറ്റും ചേര്‍ന്ന് തന്നെ ദേഹോപദ്രവം ഏല്പിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദ്യം കേസെടുത്തത്. ഇതില്‍ അന്വേഷണം നടത്തിയ പോലീസ് അഞ്ചുപേരെ പ്രതികളായി എഫ്ഐആര്‍ ഇട്ടു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് മൊഴികളിലെ വൈരുധ്യം തെളിഞ്ഞത്. സംശയം തോന്നിയ പോലീസ് യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മറ്റു മാര്‍ഗങ്ങളില്ലാതെ സത്യം വെളിപ്പെടുത്തി. യുവാവ് പ്രതികളുടെ വധഭീഷണി ഭയന്നാണ് കളവായി പോലീസിന് മൊഴി നല്‍കിയതെന്ന് വ്യക്തമായി.
ജില്ലാ പോലീസ് മേധാവി ആര്. ആനന്ദിന്റെ നിര്‍ദേശപ്രകാരം പത്തനംതിട്ട ഡിവൈഎസ്പി ന്യുഅ്മാന്‍, ആറന്മുള ഇന്‍സ്പെക്ടര്‍ വി.എസ്. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തുടരന്വേഷണം കോയിപ്രം പോലീസിന് കൈമാറും. സമഗ്രമായ അന്വേഷണത്തിനായി തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചതായി ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.