കൊച്ചി: മലബാര്‍ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേയുള്ള ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത് റദ്ദാക്കണമെന്ന വ്യവസായി വി.എം. രാധാകൃഷ്ണന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.
മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ തനിക്ക് അനുകൂലമായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് രാധാകൃഷ്ണന് ശശീന്ദ്രനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും തുടര്‍ന്ന് ശശീന്ദ്രന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തെന്നുമാണ് സിബിഐ കുറ്റപത്രംവിചാരണക്കോടതി കുറ്റംചുമത്തല്‍ നടപടിയിലേക്ക് കടക്കുന്നതടക്കം കണക്കിലെടുത്താണ് ജസ്റ്റിസ് വി.ജി. അരുണ്‍ ഹര്‍ജി തള്ളിയത്. 2011 ജനുവരി 24-നാണ് പാലക്കാട് കഞ്ചിക്കോട്ടുള്ള വീട്ടില്‍ വി. ശശീന്ദ്രനെയും മക്കളായ വിവേക്, വ്യാസ് എന്നിവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മരണം കൊലപാതകമാണെന്ന പരാതിയില്‍ അന്വേഷണം നടന്നെങ്കിലും ഭീഷണിയെത്തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് കണ്ടെത്തി സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയത് റദ്ദാക്കണമെന്ന വി.എം. രാധാകൃഷ്ണന്റെ ഹര്‍ജി തള്ളി ഹൈക്കോടതി..
0
ചൊവ്വാഴ്ച, സെപ്റ്റംബർ 23, 2025
ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഫോണ്‍ ചെയ്തതിനെ ആത്മഹത്യാപ്രേരണയായി ബന്ധപ്പെടുത്താനാവില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഹര്ജിക്കാരന് ശശീന്ദ്രനെ അവസാനമായി ഫോണില്‍ വിളിച്ചസമയവും ആത്മഹത്യയും തമ്മിലുള്ള അകലം വിചാരണ നടപടികള്‍ റദ്ദാക്കാനുള്ള അടിസ്ഥാനമല്ലെന്ന് സിംഗിള്‍ബെഞ്ച് വിലയിരുത്തി.കുറ്റവിമുക്തനാക്കണമെന്ന ആവശ്യം വിചാരണക്കോടതിയില്‍ ഉന്നയിക്കാന്‍ ഹര്ജിക്കാരന് അവകാശമുണ്ട്. ഈ ആവശ്യം ഉന്നയിച്ച് അപേക്ഷ നല്കിയാല് അന്തിമറിപ്പോര്‍ട്ടും പോലീസ് സമര്‍പ്പിച്ച വസ്തുതകളും പരിഗണിച്ച് തീരുമാനമെടുക്കാനും കോടതി നിര്‍ദേശിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.