ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം,ജനറൽ കൺവീനർ സ്ഥാനത്തുനിന്നും എസ്എഫ്‌ഐ നേതാവിനെ വെട്ടി വി സി.

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം സംഘാടക സമിതിയുടെ ജനറൽ കൺവീനർ സ്ഥാനത്തുനിന്നും എസ്എഫ്‌ഐ നേതാവിനെ വെട്ടി വി സി മോഹനൻ കുന്നുമ്മൽ. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദനെയാണ് ഒഴിവാക്കിയത്. മെഡിക്കൽ കോളേജ് വിദ്യാർഥിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി

നന്ദന് പകരം യൂണിയൻ ചെയർമാനെ ജനറൽ കൺവീനറായി നിയോഗിച്ചു. മെഡിക്കൽ കോളേജ് വിദ്യാർത്ഥി അല്ലാത്ത വ്യക്തി സ്വാഗത സംഘത്തിൽ ഇടം പിടിച്ചതാണ് വി സിയെ ചൊടിപ്പിച്ചത്. ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണ് നന്ദൻ എന്ന് വിസി സംഘാടകരോട് പറഞ്ഞതായാണ് വിവരം.

നന്ദനെ മാറ്റിയില്ലെങ്കിൽ കലോത്സവത്തിനുള്ള യൂണിയൻ ഫണ്ട് അനുവദിക്കില്ലെന്ന് വിസി ഭീഷണി ഉയർത്തി. തുടര്‍ന്നാണ് നന്ദനെ മാറ്റിയത്. മൂന്ന് സോണുകളായി നടക്കുന്ന കലോത്സവമാണ് ഈ മാസം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്


.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !