എസ്‌സി‌ഒ ഉച്ചകോടിക്കിടെ രഹസ്യങ്ങളൊന്നും സംസാരിച്ചില്ലെന്നും പുട്ടിനെ സ്വീകരിക്കാനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി..

മോസ്‌കോ∙ ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന എസ്‌സി‌ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ കാർ യാത്രയെക്കുറിച്ച് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. കാർ യാത്രയ്ക്കിടെ മോദിയോട് രഹസ്യങ്ങളൊന്നും സംസാരിച്ചില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം നടത്തിയ അലാസ്‌ക ഉച്ചകോടിയെ കുറിച്ചാണ് സംസാരിച്ചതെന്നുമാണ് പുട്ടിൻ പറഞ്ഞത്.

റഷ്യൻ നിർമിത ഓറസ് ലിമോസിൻ കാറിലായിരുന്നു ഇരുവരും എസ്‌സിഒ ഉച്ചക്കോടിക്കിടെ ഒരുമിച്ച് യാത്ര ചെയ്തത്. 15 മിനിറ്റായിരുന്നു റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലിലെ ഉഭയകക്ഷി യോഗ വേദിയിലേക്കുള്ള ദൂരം. എന്നാൽ 45 മിനിറ്റു കൂടി മോദിയും പുട്ടിനും കാറിൽ തുടരുകയും നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പുട്ടിനുമായി കാറിൽവച്ചുനടന്ന സംഭാഷണം ഉൾക്കാഴ്ചപകരുന്നതായിരുന്നെന്നാണ് മോദി പിന്നീട് ഇതേക്കുറിച്ച് പ്രതികരിച്ചത്

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടെ, യുക്രെയ്ന്‍ സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണെന്നും മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള വഴികള്‍ കണ്ടെത്തണമെന്നും മോദി പുട്ടിനോട് പറഞ്ഞിരുന്നു. പുട്ടിനെ സ്വീകരിക്കാനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു. ഡിസംബറിലാണ് പുട്ടിന്റെ ഇന്ത്യാ സന്ദർശനം.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !