പൊന്നാനി: പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബിയ്യം കായൽ ജലോത്സവത്തിൽ പറക്കും കുതിര ഒന്നാമതെത്തി.മൈനർ വിഭാഗത്തിൽ യുവരാജയ്ക്കാണ് ഒന്നാം സ്ഥാനം
വൈകിട്ട് മൂന്നിന് നടന്ന ജലോത്സവത്തിന്റെ ഉദ്ഘാടനം കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു. ഏറ്റവും സന്തോഷകരമായ ഓണമാണ് ഈ വർഷം ആഘോഷിച്ചത്. ടൂറിസം വകുപ്പ് ഓണാഘോഷങ്ങൾക്കായി ഏറ്റവും മികച്ച സൗകര്യമാണ് സംസ്ഥാനത്ത് ഒട്ടാകെ ഒരുക്കിയിരിക്കുന്നത്. മലബാറിലെ ജനശ്രദ്ധയാകർഷിച്ച വള്ളംകളിയാണ് ബിയ്യം കായൽ വള്ളം കളി എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.പി.നന്ദകുമാർ എം എൽ എ മത്സരത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെ ആരവങ്ങൾക്ക് നടുവിലൂടെ 32 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. മേജർ വിഭാഗത്തിൽ 15ഉം മൈനർ വിഭാഗത്തിൽ 17ഉം വള്ളങ്ങളാണ് മത്സരിച്ചത്. മത്സരാന്ത്യത്തിൽ മേജർ വിഭാഗത്തിൽ കായൽ കൊമ്പൻ രണ്ടാം സ്ഥാനവും കെട്ടു കൊമ്പൻ മൂന്നാം സ്ഥാനവും നേടി. മൈനർവിഭാഗത്തിൽ കായൽ കുതിര രണ്ടാം സ്ഥാനവും നാട്ടുകൊമ്പൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ജില്ലാ ഭരണകൂടം, ഡിടിപിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകൾ എന്നിവയുടെ കൂട്ടായ ആഭിമുഖ്യത്തിലാണ് ബിയ്യം കായൽ ജലോത്സവം നടന്നത്ചടങ്ങിൽ പി.നന്ദകുമാർ എംഎൽഎ അധ്യക്ഷനായി .എഡി എം എൻ എം മെഹറലി, പൊന്നാനി നഗരസഭ ചെയർപേഴ്സൺ ശിവദാസ് ആറ്റുപുറം, പൊന്നാനി തഹസിൽദാർ ടി സുജിത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. സിന്ധു, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണൻ, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.ഓണം ടൂറിസം വാരാഘോഷം പൊന്നാനി താലൂക്ക് ബിയ്യം കായൽ ജലോത്സവത്തിൽ പറക്കും കുതിര ജലരാജാവ്.
0
ഞായറാഴ്ച, സെപ്റ്റംബർ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.